അന്താരാഷ്ട്ര വിപണിയിലേക്ക് റിച്ച്മാക്സ്, ആദ്യ രാജ്യാന്തര ഓഫീസ് ഇനി ദുബായില്
ഇന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ റിച്ച്മാക്സ്ഗ്രൂപ്പ് ആഗോള തലത്തിലേക്ക് പ്രവര്ത്തനങ്ങള് വ്യാപിക്കുന്നതിന്റെ ഭാഗമായി ആദ്യ രാജ്യാന്തര ഓഫീസ് ദുബായില് തുടങ്ങുന്നു.
ദുബായ് ഗ്രാന്ഡ് ഹയാത്ത് ഹോട്ടലില് ജൂലൈ 26ന് നടക്കുന്ന ചടങ്ങില് പുതിയ ഓഫീസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
കരാമയില് ആരംഭിക്കുന്ന പുതിയ ഓഫീസ് കേന്ദ്രീകരിച്ച് റിച്ച്മാക്സ് ടൂര്സ് ആന്ഡ് ട്രാവല്സിന്റെ യു.എ.ഇയിലെ പ്രവര്ത്തനങ്ങള് നടക്കുമെന്നും മിഡില് ഈസ്റ്റിലും പുറത്തും പ്രവര്ത്തനം വ്യാപിപ്പിക്കാനുള്ള ലക്ഷ്യത്തോടെയാണ് ചുവടുവെപ്പെന്നും മാനേജിംഗ് ഡയറക്ടര് അഡ്വ. ജോര്ജ് ജോണ് വാലത്ത് വ്യക്തമാക്കി.
ഫിനാന്ഷ്യല് സര്വീസസ്, ട്രാവല് ആന്ഡ് ടൂറിസം, ട്രേഡിംഗ്, കമ്മ്യൂണിറ്റി ഇനിഷ്യേറ്റിവ്സ് തുടങ്ങിയവയടക്കമുള്ള മേഖലകളില് ഗ്രൂപ്പ് പ്രവര്ത്തിക്കുന്നുണ്ട്.
