June 8, 2025

രേവന്ത് റെഡ്ഢി സ്വിറ്റ്സര്‍ലന്‍ഡിലേക്ക്; വേള്‍ഡ്ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കും

0
1732531878_revanth-reddy

തെലങ്കാന മുഖ്യമന്ത്രി എ രേവന്ത്റെഡ്ഡിയും സംഘവും ജനുവരി 20 മുതല്‍ 22 വരെ നടക്കുന്ന വേള്‍ഡ്ഇക്കണോമിക് ഫോറത്തിൽ (ഡബ്ല്യുഇഎഫ്) പങ്കെടുക്കും. കാബിനറ്റ് സഹപ്രവര്‍ത്തകന്‍ ഡി ശ്രീധര്‍ ബാബുവും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘമാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസിലേക്ക് പോകുന്നത്.

ഡബ്ല്യുഇഎഫ് മീറ്റിംഗിന് മുന്നോടിയായി, ജനുവരി 16മുതല്‍ 19 വരെ അദ്ദേഹം സിംഗപ്പൂരില്‍ പര്യടനം നടത്തും. തെലങ്കാനയിലേക്കുള്ള നിക്ഷേപത്തെക്കുറിച്ചും സര്‍വ്വകലാശാലകളുടെ സാധ്യതകളെക്കുറിച്ചും വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്തും. ഇത് സംബന്ധിച്ച് വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി അവലോകന യോഗം നടത്തി. കഴിഞ്ഞ വര്‍ഷം അദ്ദേഹം ദാവോസ് സന്ദര്‍ശിച്ചതിന്റെ ഫലമായി 40,000 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനം നേടിയത്. വിവിധ പദ്ധതികള്‍ക്കായി ഒപ്പുവെച്ച 18 ധാരണാ പത്രങ്ങളില്‍ 17 എണ്ണം ഇതിനകം ആംരംഭിച്ചതായി അറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്തിന്റെ വ്യാവസായിക നയം ഭാവിയില്‍ വലിയ നിക്ഷേപം നൽകുമെന്ന് രേവന്ത് റെഡ്ഢി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *