റെയില്‍വേ സ്റ്റേഷനുകള്‍, തീവണ്ടികള്‍, ട്രാക്കുകള്‍ തുടങ്ങിയ സ്ഥലങ്ങളിൽ റീല്‍സ് ചിത്രീകരിക്കുന്നത് പല അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആണ് റെയില്‍വെ നടപടികള്‍ കര്‍ശനമാക്കുന്നത്. ഇത്തരം നടപടികൾ ശ്രദ്ധയില്‍പ്പെട്ടാല്‍ 1000 രൂപ പിഴ ഈടാക്കുമെന്നാണ് റെയില്‍വെയുടെ പുതിയ പ്രഖ്യാപനം.