അടുത്ത 3 വർഷത്തിനകം 600 ബ്രാൻഡ് ഔട്‌ലെറ്റുകൾ! പ്രഖ്യാപനവുമായി റെലോൺ ഇന്ത്യ
കൊച്ചി: അടുത്ത 3 വർഷത്തിനകം റെലോൺ ബ്രാൻഡ് ഔറ്റ്ലെറ്റുകൾ 600 ആയി ഉയർത്തുമെന്ന് റെലോൺ ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടറും ഇന്ത്യ മേധാവിയുമായ മേഘ്ന മോദി അറിയിച്ചു. കളർ കോസ്മെറ്റിക് ശ്രേണിയിലും പഴ്സനൽ കെയർ ശ്രേണിയിലുമാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്നും അവർ പറഞ്ഞു.
ഹെയർ കെയർ, പെർഫ്യൂം ഉൽപന്നങ്ങളുമായി പുതിയ ഉൽപന്നനിരയിലേക്കുള്ള പ്രഖ്യാപനവും കൊച്ചിയിൽ നടത്തി. ടിയർ 2 നഗരങ്ങളെ ലക്ഷ്യമിട്ട് 399 രൂപ മുതലുള്ള സ്ട്രീറ്റ് വെയർ കോസ്മെറ്റിക്‌സും അവതരിപ്പിച്ചു.
