5.5 ജി അവതരിപ്പിച്ച് റിലയന്‍സ് ജിയോ

5 ജി സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട പതിപ്പ് 5.5 ജി അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ഇൻ്റലിജൻസ് സവിശേഷതകളോട് കൂടിയാണ് 5.5 ജി എത്തുന്നത്. ടവർ കണക്ഷനുകൾക്കായി ഒരേസമയം മൂന്ന് നെറ്റ്‌വർക്ക് സെല്ലുകളെയാണ് ഇത് ബന്ധിപ്പിക്കുന്നത്. വണ്‍പ്ലസ് 13 സീരീസിലാകും 5.5 ജി സേവനം ആദ്യം ലഭ്യമാകുക. ജിയോയുടെ പുതിയ നെറ്റ്‌വർക്ക് തടസങ്ങളില്ലാതെ ലഭിക്കാന്‍ ഈ സ്മാര്‍ട്ട്ഫോണുകള്‍ സഹായകരമാണെന്ന് കമ്പനി അവകാശപ്പെട്ടു. സ്മാര്‍ട്ട്ഫോണില്‍ സ്റ്റാൻഡേർഡ് കാരിയറിൽ ഡൗൺലോഡ് വേഗത 277.78 എം.ബി.പി.എസ് വരെ ഉയർന്നു. 3സി.സി കാരിയറിൽ വേഗത 1,014 എം.ബി.പി.എസ് കവിയുന്ന പ്രകടനമാണ് നടത്തിയത്.
5.5 ജിയുടെ സവിശേഷതകൾ
- 10 ജി ബി പി എസ് ഡൗൺലോഡ് വേഗത
- 1 ജി ബി പി എസ് അപ്‌ലോഡ് വേഗത
- മെച്ചപ്പെട്ട കണക്റ്റിവിറ്റി: ഒന്നിലധികം ടവറുകളിലേക്ക് ഒരേസമയം ലിങ്ക് ചെയ്യപ്പെടുന്നു
- സുഗമവും വേഗതയേറിയതുമായ ഡാറ്റാ കൈമാറ്റം
- നെറ്റ്‌വർക്ക് വിശ്വാസ്യത: സുസ്ഥിരമായ ആശ്രയിക്കാവുന്ന കണക്ഷനുകൾ