June 8, 2025

കിലെ-ഐ.എ.എസ് അക്കാഡമിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു

0
images (2) (24)

2025-26 വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനത്തിനായി തിരുവനന്തപുരം കിലെ-ഐ.എ.എസ് അക്കാഡമിയിൽ രജിസ്ട്രേഷൻ ആരംഭിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വർഷ ബിരുദ വിദ്യാർഥികൾക്കും പങ്കെടുക്കാം. ഒരു വർഷമാണ് കോഴ്സ് കാലാവധി. 50,000 രൂപയാണ് പൊതു വിഭാഗ വിദ്യാർഥികൾക്ക് ഫീസ്.

ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്ക് 50 ശതമാനം ഫീസിളവ് ലഭിക്കും. കൂടുതൽ വിശദാംശങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കിനും www.kile.kerala.gov.in/ kileiasacademy സന്ദർശിക്കുക. ഇമെയിൽ [email protected]. വാട്സ് ആപ്പ്: 8075768537. ഫോൺ: 0471-2479966, 807576853

Leave a Reply

Your email address will not be published. Required fields are marked *