മൂന്ന് പുതിയ മോഡലുകളും മികച്ച ഫീച്ചറുകളുമായി റെഡ്മി നോട്ട് 14 സിരീസ് ഡിസംബർ 9-ന് ലോഞ്ച് ചെയ്യും

ദില്ലി: ഷവോമി റെഡ്മി നോട്ട് 14 സിരീസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. നേരത്തെ എക്സ് (മുമ്പ് ട്വിറ്റർ) പോസ്റ്റിൽ “ശ്രദ്ധേയമായ വെളിപ്പെടുത്തലിന് തയ്യാറാണോ?” എന്ന അടിക്കുറിപ്പോടെ ഷവോമി ഇന്ത്യ സൂചന നൽകിയത് പുതിയ സ്മാർട്ട്ഫോണുകളുടെ വരവിനെ കുറിച്ചായിരുന്നു. കമ്പനി ഇപ്പോൾ ഔദ്യോഗികമായി ഡിസംബർ 9-ന് മൂന്ന് പുതിയ മോഡലുകൾ ലോഞ്ച് ചെയ്യുമെന്ന് അറിയിച്ചിരിക്കുകയാണ്. ഏറ്റവും പുതിയ എഐ ഫീച്ചറുകളും നവീന ക്യാമറ സവിശേഷതകളും അടങ്ങിയതാണ് ഈ സ്മാർട്ട്ഫോണുകൾ. ചൈനയിൽ സെപ്റ്റംബർ മാസത്തിൽ പുറത്തിറക്കിയ റെഡ്മി നോട്ട് 14 സിരീസ്, ഇപ്പോൾ ഇന്ത്യയിലേക്കും എത്തുന്നു. ഈ സിരീസിൽ റെഡ്മി നോട്ട് 14, റെഡ്മി നോട്ട് 14 പ്രോ, റെഡ്മി നോട്ട് 14 പ്രോ+ എന്നീ മൂന്ന് മോഡലുകൾ അടങ്ങിയിട്ടുണ്ട്. ചൈനീസ് മോഡലുകളുമായി സാമ്യമുള്ളതാണ് ഇന്ത്യൻ പതിപ്പുകൾ. മീഡിയടെക് ഡൈമെൻസിറ്റി 7025 അൾട്രാ ചിപ്പസെറ്റ്, 6.67-ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേ എന്നിവ റെഡ്മി നോട്ട് 14-നുള്ള പ്രത്യേകതകളിൽ ഉൾപ്പെടുന്നു. 50 എംപി പ്രൈമറി ക്യാമറ, 2 എംപി മാക്രോ ക്യാമറ, 5110 എംഎഎച്ച് ബാറ്ററി, 45 വാട്സ് ഫാസ്റ്റ് ചാർജിംഗ് എന്നിവയും ഇതിന്റെ സവിശേഷതകളിൽ ഉൾപ്പെടുന്നു. റെഡ്മി നോട്ട് 14 പ്രോ മോഡലിൽ 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്, ഡോൾബി വിഷൻ, എച്ച്ഡിആർ 10+, ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷൻ എന്നിവ അടങ്ങിയിട്ടുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 7300 അൾട്രാ ചിപ്സെറ്റ്, 12 ജിബി റാം, 512 ജിബി സ്റ്റോറേജ്, 5,500 എംഎഎച്ച് ബാറ്ററി, 45 വാട്സ് ചാർജിംഗ്, 50 എംപി OIS പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ലെൻസ്, 2 എംപി മാക്രോ ലെൻസ്, 20 എംപി ഫ്രണ്ട് ക്യാമറ എന്നിവയും പ്രോ മോഡലിന്റെ പ്രത്യേകതകളിലാണ്. റെഡ്മി നോട്ട് 14 പ്രോ+ മോഡലിന് 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, ഡോൾബി വിഷൻ, എച്ച്ഡിആർ 10+, മുൻവശത്ത് ഗൊറില്ല ഗ്ലാസ് വിക്ടസ് 2, പിന്നിൽ ഗൊറില്ല ഗ്ലാസ് 7i, ഐപി68 വാട്ടർപ്രൂഫ് റേറ്റിംഗ് എന്നിവയുണ്ട്. സ്നാപ്ഡ്രാഗൺ 7S ജനറേഷൻ 3 പ്രോസസർ, 16 ജിബി റാം, 512 ജിബി സ്റ്റോറേജ്, 6,200 എംഎഎച്ച് ബാറ്ററി, 90 വാട്സ് ഫാസ്റ്റ് ചാർജിംഗ്, 50 എംപി OIS ഒമ്നിവിഷൻ ലൈറ്റ് ഹണ്ടർ 800 സെൻസർ, 50 എംപി പോർട്രെയിറ്റ് ലെൻസ്, 8 എംപി അൾട്രാവൈഡ് ക്യാമറ, 20 എംപി ഫ്രണ്ട് ക്യാമറ എന്നിവ ഈ മോഡലിന്റെ ഹൈലൈറ്റുകളാണ്. ഫ്രണ്ട് ക്യാമറ 60fps-ൽ 1080p വീഡിയോ റെക്കോർഡിങ് സപ്പോർട്ടും നൽകുന്നു. ഈ സ്മാർട്ട്ഫോണുകൾ ആധുനിക സാങ്കേതികവിദ്യയും ഉയർന്ന പ്രകടനശേഷിയും വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഇന്ത്യന് ഉപയോക്താക്കൾക്കായി മികച്ച അനുഭവം നൽകാനാണ് ഷവോമി ലക്ഷ്യമിടുന്നത്.