June 8, 2025

വെളിച്ചെണ്ണ വിലയില്‍ റെക്കോര്‍ഡ് വളര്‍ച്ച, മാസത്തില്‍ ഒരു ലിറ്ററിന് 60 രൂപയുടെ വര്‍ധന

0
images (1) (16)

വെളിച്ചെണ്ണ വിലയുടെ കുതിപ്പ് അടുക്കള ബജറ്റിനെ താളം തെറ്റിക്കുകയാണ്. തേങ്ങയുടെ വില 65 രൂപയിലെത്തിയതും വന്‍ ക്ഷാമവും മൂലം, വെളിച്ചെണ്ണയുടെ വില കൂടുകയാണ്. ഓരോ ക്വിന്റലിനും 19,500 രൂപയുടെ നിലവിലെ വിപണി വിലയാണ്. ഓണക്കാലത്ത് ഭൂരിഭാഗം കര്‍ഷകര്‍ തേങ്ങ വിറ്റഴിച്ചതും, ചിലര്‍ വില കൂടുമെന്ന പ്രതീക്ഷയില്‍ നിലവാരം പൂഴ്ത്തിവയ്ക്കുന്നതുമാണ് പ്രശ്‌നം. തേങ്ങ വില കൂടിയതോടെ കൊപ്ര ഉല്‍പ്പാദനം കുറയുകയും, വിപണിയില്‍ ആവശ്യത്തിന് ലഭിക്കാത്തതുമാണ് ഇപ്പോഴത്തെ വെളിച്ചെണ്ണ വില വർദ്ധനയ്ക്ക് കാരണമായത്. സാധാരണ വിപണിയില്‍ ലിറ്ററിന് 210-220 രൂപയാണ് വെളിച്ചെണ്ണയുടെ വില, പക്ഷേ ബ്രാന്‍ഡഡ് എണ്ണയ്ക്ക് 220 രൂപയ്ക്കും മുകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *