June 8, 2025

ലോഞ്ചിന് മുമ്പ് പ്രീ-ഓർഡർ ഓഫറുകളുമായി റിയൽമി ജിടി 7 പ്രോ

0
images (1) (31)

ദില്ലി: ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ റിയൽമിയുടെ പുതിയ ഫ്ലാഗ്‌ഷിപ്പ് മോഡൽ ജിടി 7 പ്രോയുടെ പ്രീ-ഓർഡർ ബുക്കിംഗ് ഇന്ത്യയിൽ ഉടൻ ആരംഭിക്കും. നവംബർ 26നുള്ള ആഗോള ലോഞ്ചിന് മുന്നോടിയായാണ് ഇന്ത്യയിൽ ഈ പ്രീ-ബുക്കിംഗ് പ്രക്രിയ ആരംഭിക്കുന്നത്, കൂടാതെ അകർഷകമായ നിരവധി ഓഫറുകളും ഇതോടൊപ്പം ലഭ്യമാണ്.നവംബർ 18ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോൺ, മറ്റു ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ, ചില ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴിയാണ് റിയൽമി ജിടി 7 പ്രോ പ്രീ-ഓർഡർ ചെയ്യാൻ കഴിയുക. 1000 രൂപ അടച്ച് ആമസോണിൽ ബുക്ക് ചെയ്താൽ, 3000 രൂപയുടെ ബാങ്ക് ഓഫർ, 12 മാസത്തെ നോ-കോസ്റ്റ് ഇഎംഐ, 1 വർഷത്തെ സ്ക്രീൻ ഇൻഷുറൻസ്, 1 വർഷത്തെ അധിക വാറന്റി എന്നിവയും ഫോണിനൊപ്പം ലഭിക്കും.റിയൽമി ജിടി 7 പ്രോ ഏറ്റവും വിലകുറഞ്ഞ സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് പ്രോസസർ ഉപയോഗിക്കുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നായിരിക്കും. ചൈനയിൽ ഇതിന്റെ വില 3699 യുവാൻ (ഏകദേശം 44,000 രൂപ) മുതൽ 4799 യുവാൻ (57,000 രൂപ) വരെയാണ്.ഇന്ത്യൻ വേരിയൻ്റിന്റെ പ്രത്യേകതകൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ലെങ്കിലും ചൈനീസ് മോഡലിനെ അടിസ്ഥാനമാക്കി ചില വിവരങ്ങൾ പ്രതീക്ഷിക്കാം. ചൈനയിൽ ലഭ്യമായ റിയൽമി ജിടി 7 പ്രോ 6.78 ഇഞ്ച് 1.5കെ 8ടി എൽടിപിഒ കാർവ്ഡ് അമോലെഡ് ഡിസ്പ്ലേ, 16 ജിബി വരെ റാം, 1 ടിബി വരെ സ്റ്റോറേജ്, ആൻഡ്രോയിഡ് 14, മൂന്ന് വർഷത്തെ ഒഎസ് അപ്‌ഡേറ്റ്, നാല് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റ്, 6500 എംഎഎച്ച് ബാറ്ററി, 120 വാട്ട്‌സ് ഫാസ്റ്റ് ചാർജിംഗ്, 50 എംപി പ്രൈമറി ക്യാമറ, 50 എംപി സോണി ഐഎംഎക്‌സ്882 3എക്‌സ് ടെലിഫോട്ടോ ലെൻസ്, 8 എംപി അൾട്രാ-വൈഡ് ലെൻസ്, 16 എംപി സെൽഫി ക്യാമറ തുടങ്ങിയ ഫീച്ചറുകളുമാണ് നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *