റിയല്‍മി 15 സീരിസ്; ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു
കൊച്ചി: പുതിയ സ്മാര്‍ട്ട്ഫോണുകളായ റിയല്‍മി 15, റിയല്‍മി 15 പ്രോ തുടങ്ങിയ മോഡലുകളുടെ ലോഞ്ചിംഗ് കൊച്ചിയില്‍ നടന്നു.ഒട്ടനവധി മികച്ച ഫീച്ചറുകളുമായാണ് പുതിയ റിയല്‍മി 15 സീരീസ് സ്മാര്‍ട്ട്ഫോണുകള്‍ വിപണിയിലെത്തുന്നത്.
ഇരു മോഡലുകളിലും ഒരു പ്രീമിയം ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണിന് വേണ്ട എല്ലാ ഫീച്ചറുകളും ലഭ്യമാണ്. റിയല്‍മി 15- 8 ജിബി , + 128 ജിബി; 8 ജിബി, + 256 ജിബി; 12 ജിബി, + 256 ജിബി എന്നീ വേരിയന്റുകളിലും, മേല്‍പ്പറഞ്ഞ വേരിയന്റുകള്‍ക്ക് പുറമേയായി 12 ജിബി, + 512 ജിബി എന്നൊരു ഉയര്‍ന്ന വേരിയന്റില്‍ കൂടി റിയല്‍മി 15 പ്രോ ഉപയോക്താക്കള്‍ക്കു ലഭ്യമാകും.
