റിപ്പോ നിരക്ക് കുറയ്ക്കാൻ ഒരുങ്ങി ആർബിഐ

റിസര്‍വ് ബാങ്ക് മൂന്നുതവണയായി റിപ്പോ നിരക്ക് 75 ബേസിസ് പോയിന്റ് വരെ കുറയ്ക്കാന്‍ സാധ്യതയെന്ന് എസ്ബിഐ. ഏപ്രില്‍, ജൂണ്‍, ഒക്ടോബര്‍ മാസങ്ങളില്‍ നിരക്ക് കുറഞ്ഞേക്കും. പുതിയ സാമ്പത്തിക വര്‍ഷത്തിലെ തുടര്‍ച്ചയായ ധനനയ യോഗങ്ങളില്‍ 25 ബേസിസ് പോയിന്റ് വീതമായിരിക്കും റിപ്പോ നിരക്ക് കുറയ്ക്കുക.
ഒക്ടോബറിലെത്തുമ്പോഴേക്കും പ്രതീക്ഷിക്കുന്നത് 75 ബേസിസ് പോയിന്റിന്റെ കുറവാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.
ഈ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ സിപിഐ പണപ്പെരുപ്പം 3.9 ശതമാനമായിരിക്കും. വാര്‍ഷിക ശരാശരി 4.7 ശതമാനമായിരിക്കുമെന്നും അവര്‍ ചൂണ്ടികാട്ടി.2026 സാമ്പത്തിക വര്‍ഷത്തിലെത്തുമ്പോള്‍ പണപ്പെരുപ്പം 4.0 ശതമാനത്തിനും 4.2 ശതമാനത്തിനും ഇടയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.