ആർബിഐ റിപ്പോ നിരക്ക് വീണ്ടും കുറയ്ക്കുമെന്ന് സൂചന

ആർബിഐ വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കാനുള്ള സാധ്യതക്കുറിച്ച് ബാങ്ക് ഓഫ് ബറോഡ അഭിപ്രായപ്പെട്ടു. 50 ബേസിസ് പോയിന്റ് കുറയുമെന്നാണ് പ്രതീക്ഷ. ഈ മാസം റിസർവ്ബാങ്ക് 25 ബേസിസ് പോയിന്റ് കുറക്കാനുള്ള തീരുമാനം എടുത്തിരുന്നു.
ബാങ്ക് ഓഫ് ബറോഡാ ഇത് കൂടാതെ, ഈ വർഷം 50 ബേസിസ് പോയിന്റ് കൂടി കുറക്കാൻ സാധ്യതയുണ്ടെന്ന് വ്യക്തമാക്കുന്നു. ആകെ 75 ബേസിസ് പോയിന്റ് കുറവായിരിക്കും, എന്നാണ് പ്രവചനം.സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാൻ എന്നതാണ് റിസർവ്ബാങ്കിന്റെ ലക്ഷ്യം.
സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തോടെ പണപ്പെരുപ്പം കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് നിരക്ക് കുറക്കലിന് കാരണമാകും. 2025-ലെ നാലാം പാദത്തിൽ പണപ്പെരുപ്പം 4.4 ശതമാനമാകുമെന്ന് വിലയിരുത്തലുണ്ട്.2026-ലെ ആദ്യ പാദം 4.5 ശതമാനത്തിൽ തുടരുമെന്ന് കണക്കാക്കുന്നു.
എന്നാൽ, ആഗോള വിപണിയിലും ഇന്ത്യൻ രൂപയുടെ ചാഞ്ചാട്ടം പണപ്പെരുപ്പം നിശ്ചയിക്കുന്നതിൽ ഒരു പ്രധാന കാരണമായേക്കാമെന്നും റിപ്പോർട്ട് പറയുന്നു. ഏപ്രിൽ മാസത്തിലെ ധനനയ യോഗത്തിൽ, നിലവിലെ ന്യൂട്രല്‍ സ്റ്റാന്‍സ് അക്കോമഡേറ്റീവ് ആയി മാറ്റാനുള്ള സാധ്യതയും ബാങ്ക് ഓഫ് ബറോഡ മുന്നോട്ട് വെച്ചിട്ടുണ്ട്.