June 8, 2025

ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്

0
reserve-bank-of-india-144532501-1x1

ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിന് മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റിസർവ് ബാങ്ക്. ബാങ്കിൽ നിന്നും പിൻവലിക്കുന്ന തുകയ്ക്ക് പരിധി ഏർപ്പെടുത്തി. ബാങ്കിലെ നിക്ഷേപകന് 25,000 രൂപയാണ് പിൻവലിക്കാൻ കഴിയുന്നത്.

തുടർച്ചയായ സാമ്പത്തിക നഷ്ടം നേരിടുന്ന പശ്ചാത്തലത്തിലാണ് ന്യൂ ഇന്ത്യ കോപ്പറേറ്റീവ് ബാങ്കിനെതിരെയുള്ള ആർബിഐയുടെ നടപടി. ഇന്നുമുതൽ ആർബിഐയുടെ ഈ നിർദേശം പ്രാബല്യത്തിൽ വരും.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ന്യൂ ഇന്ത്യ സഹകരണ ബാങ്കിനെ അടുത്ത ആറ് മാസത്തേക്ക് പ്രവർത്തിക്കുന്നതിൽ നിന്നും വിലക്കി.

തുടക്കത്തിൽ, നിക്ഷേപകർക്ക് പണം പിൻവലിക്കുന്നതിൽ വിലക്കുണ്ടായിരുന്നു. എന്നാൽ ഏറ്റവും ഒടുവിലത്തെ നിർദേശപ്രകാരം 25,000 വരെ പിൻവലിക്കാം. പുതിയ വായ്പകൾ അനുവദിക്കുക, പുതിയ നിക്ഷേപങ്ങൾ സ്വീകരിക്കുക, ഇടപാടുകൾ നടത്തുക എന്നീ കാര്യങ്ങൾക്കും വിലക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *