യുപിഐ നികുതി അടയ്ക്കുന്നതിനുള്ള പരിധി ഒരു ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ആര്‍ബിഐ

മുംബൈ: നികുതി അടയ്ക്കുന്നതിനുള്ള യുപിഐ പരിധി ഒരു ലക്ഷത്തില്‍ നിന്നും നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതോടെ ഉയര്‍ന്ന നികുതി ബാധ്യത ഇല്ലാതെ വേഗത്തില്‍ പണം അടയ്ക്കാന്‍ നികുതിദായകരെ സഹായിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു. പണവായ്പ നയ അവലോകന യോഗത്തിന് ശേഷമായിരുന്നു ഈ പ്രഖ്യാപനം. നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ നിയമ പ്രകാരം, ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള യുപിഐ ഇടപാടുകൾക്ക് നികുതി വേണമായിരുന്നു. ഇതാണ് ആർബിഐ അഞ്ച് ലക്ഷമാക്കി ഉയർത്തിയിരിക്കുന്നത്.