February 2, 2026

റേഷൻ കടകളുടെ ഷട്ടർ ഇനി ഒമ്പതുമണിക്കേ തുറക്കൂ; പ്രവർത്തിസമയം പരിഷ്കരിച്ച് പൊതുവിതരണ വകുപ്പ്

0
thiruvananthapuram-kerala.1.2698108

സംസ്ഥാനത്തെ റേഷൻ കടകളുടെ സമയക്രമം പരിഷ്കരിച്ച് പൊതു വിതരണ വകുപ്പ്. പ്രവർത്തിസമയം ഒരു മണിക്കൂർ കുറച്ചാണ് പുതുക്കിയ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഇനി മുതൽ, റേഷൻ കടകൾ രാവിലെ എട്ട് മണിയ്ക്ക് പകരം ഒമ്പതുമണിയ്ക്കാകും പ്രവർത്തനം ആരംഭിക്കുക.

രാവിലെ ഒമ്പതുമണി മുതൽ പന്ത്രണ്ടുമണി വരെയും വൈകിട്ട് നാല് മുതൽ ഏഴുമണി വരെയുമാണ് പുതിയ സമയക്രമം. 2023 മാർച്ച് 1-ന് പരിഷ്കരിച്ചിരുന്ന സമയത്തിനാണ് ഇപ്പോഴത്തെ ഉത്തരവുപ്രകാരം ഇന്ന് മുതൽ മാറ്റം വരുന്നത്. തൊഴിലുറപ്പ് തൊഴിലാളികൾക്കടക്കം തൊഴിൽ നഷ്ടം കൂടാതെ റേഷൻ സാധനങ്ങൾ വാങ്ങാനാവുമെന്ന കാരണത്താലാണ് സമയം നിശ്ചയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *