June 8, 2025

റേഷനരിവില കൂട്ടിയേക്കും

0
image

മുൻഗണനേതര വിഭാഗങ്ങൾക്ക് സബ്‌സിഡിയിനത്തിൽ നൽകുന്ന റേഷനരിവില കൂട്ടണമെന്ന് സർക്കാർ സമിതിയുടെ ശുപാർശ. ഒരു കിലോഗ്രാമിന് ഇപ്പോഴുള്ള 4 രൂപ 6 രൂപയായി വർധിപ്പിക്കണമെന്നാണ് ആവശ്യം.

8.30 രൂപയ്ക്ക് സർക്കാർ വാങ്ങുന്ന അരിക്കാണ് ബാക്കി സബ്സിഡി നൽകുന്നത്. വിലകൂട്ടിയാൽ മാസം 3.14 കോടി രൂപ അധികം കണ്ടെത്താനാവും.അതേസമയം റേഷൻകടകളുടെ പ്രവർത്തന സമയം 8 മണി മുതൽ 1 മണി വരെയും 4 മണി മുതൽ 7 മണി വരെയുമാക്കി പുനഃക്രമീകരിക്കണമെന്നും ശുപാർശയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *