രസ്ന ഇനി റെഡി ടു ഡ്രിങ്ക്
ന്യൂഡൽഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ‘ജംപിൻ’ എന്ന ജ്യൂസ് പുറത്തിറക്കി പ്രശസ്‌ത ഇൻസ്റ്റൻ്റ് ഡ്രിങ്ക് നിർമാതാക്കളായ രസ്‌ന.10 രൂപയുടെ ഈ ചെറിയ പായ്ക്കറ്റ് മുതൽ 85 രൂപയുടെ വലിയ പായ്ക്കറ്റ് വരെയുള്ള ജ്യൂസ് അവതരിപ്പിച്ചതോടെ ഈ മേഖലയിൽ റെഡി ടു ഡ്രിങ്ക് വിഭാഗത്തിലേക്ക് റെസ്‌ന ചുവടുവച്ചു.
ഇവ നിർമിച്ചിരിക്കുന്നത് പൂർണമായും ഇന്ത്യയിലാണ്. മാമ്പഴം, ഓറഞ്ച്, ലിച്ചി, മിക്സ്‌ഡ് ഫ്രൂട്ട് എന്നിങ്ങനെ വിവിധ തരം രുചികളിൽ ജംപിൻ പായ്ക്കറ്റുകൾ ലഭ്യമാണ്. കൂടാതെ 250 മില്ലി ലിറ്റർ മുതൽ 1.2ലിറ്റർ വരെയുള്ള ബോട്ടിലുകളിലും ഇവ ലഭ്യമാണ്.
