എല്‍ഐസി മാനേജിംഗ് ഡയറക്ടറായി രാമകൃഷ്ണന് ചന്ദര്‍
കൊച്ചി: ലൈഫ് ഇന്‍ഷ്വറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറായി രാമകൃഷ്ണന് ചന്ദര്‍ ചുമതലയേറ്റു.
1990-ല്‍ എല്‍ഐസിയില്‍ അസി. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായി പ്രവർത്തനമാരംഭിച്ച ചന്ദര്‍, സീനിയര്‍ ഡിവിഷണല്‍ മാനേജര്‍, മാര്‍ക്കറ്റിംഗ് ആന്‍ഡ് പെന്ഷന് ആൻഡ് ഗ്രൂപ്പ് സ്കീമുകളുടെ റീജണല്‍ മാനേജര്‍, എല്‍ഐസിയുടെ സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ് ഫോര്‍ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
