June 8, 2025

റെയില്‍വേ പദ്ധതികള്‍ക്ക് സ്റ്റാര്‍ലിങ്ക് സഹായകമാകുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്

0
images (2) (15)

ഇന്ത്യയിലേക്ക് സ്റ്റാര്‍ലിങ്കിനെ സ്വാഗതം ചെയ്ത് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിലെ റെയില്‍വേ പദ്ധതികള്‍ക്ക് ഇത് സഹായകമാകുമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി.സ്റ്റാര്‍ലിങ്കിന്റെ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി സ്പേസ് എക്സുമായി ജിയോയും ഭാരതി എയര്‍ടെല്ലും കരാറിലെത്തിയതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.എലോണ്‍ മസ്‌കിന്റെ സംരംഭത്തിന് സ്‌പെക്ട്രം അവകാശങ്ങള്‍ എങ്ങനെ കൊടുക്കണമെന്നതിനെ ചൊല്ലി മാസങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കൊടുവിലാണ് രണ്ട് കരാറുകളും ഉണ്ടായത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി, രാജ്യത്തെ സാറ്റലൈറ്റ് സേവനങ്ങള്‍ക്കായി സ്‌പെക്ട്രം നല്‍കുന്നതിനുള്ള ലേലം നടത്തണമെന്ന് എതിരാളികളായ ജിയോയും എയര്‍ടെല്ലും ഒന്നിച്ചു ആവശ്യപ്പെട്ടിരുന്നു. കാരണം, ഭരണപരമായ വിഹിതം മസ്‌കിന് മുമ്പ് ലേലത്തിലൂടെ നല്‍കിയതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് കൊടുക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു.ഓണ്‍ലൈന്‍ സ്റ്റോറുകളിലും റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ ജിയോ വാഗ്ദാനം ചെയ്യും. ഉപകരണങ്ങളില്‍ ഉപഭോക്തൃ ഇന്‍സ്റ്റാളേഷനും ആക്ടിവേഷനും പിന്തുണയ്ക്കും. പരസ്പരം ഓഫറുകള്‍ എങ്ങനെ കൂട്ടാമെന്നും ജിയോയും സ്പേസ് എക്സും പരിശോധിക്കും.അതെസമയം സേവനം കുറഞ്ഞ പ്രദേശങ്ങളിലേക്ക്, പ്രത്യേകിച്ച് നിലവില്‍ പരിമിതമായതോ കവറേജില്ലാത്തതോ ആയ പ്രദേശങ്ങളിലേക്ക് കണക്റ്റിവിറ്റി നല്‍കാന്‍ ഭാരതിയെയും ജിയോയെയും സ്റ്റാര്‍ലിങ്കിന് സഹായിക്കാനാകും.

ബഹിരാകാശം, സാങ്കേതികവിദ്യ, നവീകരണം, മൊബിലിറ്റി എന്നിവയുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മസ്‌കും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് എയര്‍ടെല്ലും ജിയോയും തമ്മിലുള്ള കരാറുകള്‍.

Leave a Reply

Your email address will not be published. Required fields are marked *