June 8, 2025

ആത്മീയ റിസോര്‍ട്ട് പദ്ധതിയുമായി പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൂജാരി

0
Puri_priest__1741523682574_1741523689514

ഒറീസയിലെ പുരി വിനോദ സഞ്ചാരത്തിന് പ്രസിദ്ധമാണ്. ചരിത്ര പ്രസിദ്ധമായ ജഗന്നാഥ ക്ഷേത്രവും പുരിയിലാണ് സ്ഥിതിചെയ്യുന്നത്. ജനകോടികളാണ് പുരിയിലെ രഥോല്‍സവത്തിന് എത്തുന്നത്.

ഇപ്പോഴിതാ ഒരു പുതിയ ആത്മീയ ആഡംബര റിസോര്‍ട്ട് പദ്ധതി ആരംഭിക്കുകയാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ പൂജാരി. 200 കോടി രൂപയുടെ ആത്മീയ ആഡംബര റിസോര്‍ട്ട് പദ്ധതിയാണ് ഇവിടെ ഒരുക്കാൻ പോകുന്നത്. 300 മുറികളുള്ള ഒരു ആഡംബര റിസോര്‍ട്ട് ആയിരിക്കും ഇത്. ‘ജഗന്നാഥം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഒരു ബീച്ച് സൈഡ് പദ്ധതിയാണ്. വെജിറ്റേറിയനും മദ്യം ഉപയോഗിക്കാത്തതുമായ ഒരു സുഖവാസകേന്ദ്രമായിരിക്കും ഇത്.

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെ പുരി-കൊണാര്‍ക്ക് മറൈന്‍ ഡ്രൈവിനോട് ചേര്‍ന്നുള്ള ഏഴ് ഏക്കര്‍ ബീച്ച് ഫ്രണ്ട് പ്ലോട്ടിലാണ് മെറിഡിയന്‍ മിസ്റ്റ് ഹോട്ടല്‍ & റിസോര്‍ട്ടിന് കീഴിലുള്ള ഈ പദ്ധതി. സ്റ്റുഡിയോ, ഡീലക്‌സ് കോട്ടേജുകള്‍, സ്പാ, ആംഫി തിയേറ്റര്‍, ജോഗിംഗ് ട്രാക്ക്, ടെന്നീസ് കോര്‍ട്ട്, വെല്‍നസ് സ്പെയ്സുകള്‍ എന്നിവ റിസോര്‍ട്ടില്‍ ഉണ്ടായിരിക്കും. ഭൂമി പുരോഹിതനായ സേവായത്ത് ദൈതപതി ഭബാനി ദാസിന്റെ പേരിലുള്ളതാണ്.

‘ജഗന്നാഥം’ പദ്ധതിയുടെ നിര്‍മ്മാണച്ചെലവ് ഭൂമി ഒഴികെ 110 കോടി രൂപയാണെന്ന് പുരോഹിതന്‍ പറഞ്ഞു. 3.5 ലക്ഷം രൂപ, 5 ലക്ഷം രൂപ, 7 ലക്ഷം രൂപ എന്നിങ്ങനെ വിലയുള്ള അംഗത്വത്തില്‍, അഞ്ച് വര്‍ഷത്തേക്ക് പ്രതിമാസം മൂന്ന് രാത്രികള്‍ താമസിക്കാന്‍ കഴിയും, ഇത് പുരിയിലെ ആഡംബര റിസോര്‍ട്ടുകള്‍ക്ക് പകരം ചെലവ് കുറഞ്ഞ ഒരു ബദലായി മാറുന്നു. പ്രാരംഭ ഘട്ടത്തില്‍ 5,000 അംഗങ്ങളെയാണ് റിസോര്‍ട്ട് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *