June 8, 2025

‘പൂജാരി ഗ്രന്ഥി സമ്മാൻ യോജന’: ‘പൂജാരിമാർക്ക് പ്രതിമാസം 18000 രൂപ ഓണറേറിയം’; പ്രഖ്യാപനവുമായി ആം ആദ്മി

0
PTI12-29-2024-000133A-0_1735541959887_1735541997426

ക്ഷേത്രങ്ങളിലെ പൂജാരികൾക്കും ഗുരുദ്വാരകളിലെ പുരോഹിതർക്കും ഓണറേറിയം നൽകും. പ്രതിമാസം 18000 രൂപ നൽകുമെന്നാണ് പാർട്ടി കൺവീനർ അരവിന്ദ് കെജ്‌രിവാൾ പ്രഖ്യാപനം നടത്തിയത്. ‘പൂജാരി ഗ്രന്ഥി സമ്മാൻ യോജന’യുടെ രജിസ്ട്രേഷൻ ചൊവ്വാഴ്ച ആരംഭിക്കുമെന്ന് കെജ്‌രിവാൾ പറഞ്ഞു.‘രാജ്യത്ത് ആദ്യമായാണ് ഇത്തരമൊന്ന് നടപ്പിലാക്കുന്നത്. ആചാരങ്ങള്‍ തലമുറകളോളം കൊണ്ടുപോകുന്ന വിഭാഗമാണ് പുരോഹിതന്‍. അവര്‍ ഒരിക്കലും അവരുടെ കുടുംബത്തെ വേണ്ടവിധം പരിഗണിച്ചിട്ടുണ്ടാകില്ല. അത്തരത്തിലുള്ളവര്‍ക്കാണ് പുതിയ പദ്ധതിയെന്നും കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രം സന്ദർശിച്ച ശേഷം പദ്ധതിക്ക് തുടക്കമിടുമെന്ന് കെജ്‌രിവാൾ കൂട്ടിച്ചേർത്തു. പദ്ധതിയുടെ രജിസ്ട്രേഷൻ നാളെ ആരംഭിക്കും. ഈ മാസം ആദ്യം അരവിന്ദ് കെജ്‌രിവാൾ തൊഴിലില്ലാത്ത സ്ത്രീകൾക്ക് പ്രതിമാസം 2100 രൂപ സ്റ്റൈപ്പൻഡ് വാഗ്ദാനം ചെയ്യുന്ന മഹിളാ സമ്മാന് പദ്ധതി ആരംഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *