February 4, 2026

നബിദിനം; കുവൈത്തിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

0
Kuwait-Eid-Al-Fitr-2025-Holiday-Announcement

നബിദിനം പ്രമാണിച്ച് കുവൈത്തിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 4 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ വകുപ്പുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി മന്ത്രിസഭ അറിയിച്ചു.

ഔദ്യോഗിക പ്രവൃത്തി ദിവസം സെപ്റ്റംബർ 7 ഞായറാഴ്ച മുതൽ പുനരാരംഭിക്കും. പ്രത്യേക സ്വഭാവമുള്ള സേവന സ്ഥാപനങ്ങളുടെ അവധിദിന ക്രമീകരണം ബന്ധപ്പെട്ട അധികാരികളുടെ അറിയിപ്പോടെ പൊതുതാൽപര്യം പരിഗണിച്ച്, അവരവരുടെ സംവിധാനപ്രകാരം തീരുമാനിക്കാമെന്നും മന്ത്രിസഭ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *