കോഴി ഇറച്ചിക്കും കോഴിമുട്ടയ്ക്കും വില ഉയർന്നു
പുതുവർഷത്തെ വരവേറ്റ് കോഴി ഇറച്ചിക്കും കോഴിമുട്ടയ്ക്കും വില കുതിച്ചു. നിലവില്‍ 7.50 രൂപയാണ് ഒരു വെള്ള കോഴി മുട്ടയുടെ വില. ഒരു മാസം മുൻപ് 5 രൂപയായിരുന്നു കോഴിമുട്ടയുടെ വില. അതെസമയം 170 രൂപയുടെ കോഴിയിറച്ചി 265 ലെത്തി. തമിഴ്നാട്ടില്‍ നിന്നുള്ള കോഴിയുടെയും, മുട്ടയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് ചെറുകിട കച്ചവടക്കാർ പറയുന്നു.
സാധാരണ മണ്ഡലകാലത്ത് കോഴിക്കും കോഴി മുട്ടയ്ക്കും വില കുറയുകയാണ് പതിവ്.എന്നാല്‍ ആലപ്പുഴ മേഖലയില്‍ പക്ഷിപ്പനി രൂക്ഷമാവുകയും, താറാവിനെയും കോഴികളെയും കൊന്നൊടുക്കുകയും ചെയ്തതോടെ തമിഴ്നാട്ടില്‍ നിന്നുള്ള കോഴിയും മുട്ടയും വില കയറിക്കൊണ്ടിരിക്കുകയാണ്. ഇനിയും വില ഉയരുമെന്നാണ് ചെറുകിട കച്ചവടക്കാർ പറയുന്നത്.
