ആഡംബര എസ്യുവി കയേന്‍ ഇലക്ട്രിക്ക് ഇന്ത്യയില്‍ പുറത്തിറക്കി പോഷെ
ആഡംബര എസ്യുവി കയേന്‍ ഇലക്ട്രിക്ക് ഇന്ത്യയില്‍ പുറത്തിറക്കി പോഷെ. അടിസ്ഥാന മോഡലിന് ഇന്ത്യയില്‍ 1.76 കോടി രൂപയാണ് എക്‌സ് ഷോറൂം വില. കയേന്‍ ഇലക്ട്രിക്ക്, കയേന്‍ ടര്‍ബോ ഇലക്ട്രിക്ക് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് പോഷെ കയേന്‍ എത്തുന്നത്. കയേന്‍ ടര്‍ബോ ഇലക്ട്രിക്കിന് 1,156 പിഎസ് കരുത്തും പരമാവധി 1,500എന്‍എം ടോര്‍ക്കും പുറത്തെടുക്കാനാവും.
റേഞ്ച് 623 കിലോമീറ്റര്‍. പരമാവധി വേഗത മണിക്കൂറില്‍ 260 കിലോമീറ്റര്‍. മണിക്കൂറില്‍ 0-100 കിലോമീറ്ററിലേക്ക് കുതിക്കാന്‍ 2.5 സെക്കന്‍ഡ് മതി കയേന്‍ ടര്‍ബോ ഇലക്ട്രിക്കിന്. 442പിഎസ് കരുത്തും 835എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കുന്ന മോഡലാണ് കയേന്‍ ഇലക്ട്രിക്ക്. റേഞ്ച് 642 കിലോമീറ്റര്‍. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 230 കിലോമീറ്റര്‍. മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ 4.8 സെക്കന്‍ഡ് മതി. 390 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറാണ് രണ്ട് മോഡലുകള്‍ക്കും നല്‍കുന്നത്. 10 മിനുറ്റു ചാര്‍ജ് ചെയ്താല്‍ 325 കിലോമീറ്റര്‍ വരെ ലഭിക്കും. കയേന്‍ ഇലക്ട്രിക്കിന് പോഷെ 1.76 കോടി രൂപയാണ് വില. കൂടിയ മോഡലായ കയേന്‍ ടര്‍ബോ ഇലക്ട്രിക്കിന് 2.26 കോടി രൂപ വില വരും.
