June 9, 2025

പോകോ എഫ്7 ഉടൻ ഇന്ത്യൻ വിപണിയിലെത്തും

0
n6677009971749460762863716dba225278e101044a52172a8935a087ae97aeb7b98672ea4b0b946407169a

പോകോയുടെ പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണ്‍യായ പോകോ എഫ്7 അടുത്ത ആഴ്ചകൾക്കുള്ളിൽ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോർട്ടുകള്‍ .ഇത്എഫ്5-നുശേഷം കമ്പനി അവതരിപ്പിക്കുന്ന ഏറ്റവും ശക്തമായ മോഡലായിരിക്കും . അടുത്ത തലമുറയുടെ പ്രൊസസ്സർ, അത്യാധുനിക ക്യാമറ സെറ്റ്‌അപ്പ്, മികച്ച ഡിസ്പ്ലേ എന്നിവയൊക്കെയാണ് പ്രതീക്ഷിക്കുന്ന സവിശേഷതകൾ. പ്രമുഖ ലീക്ക്‌സുകളില്‍ നിന്നുള്ള വിവരങ്ങളാണ് പോകോ എഫ്7യുടെ സവിശേഷതകളെക്കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്.പോകോ എഫ്7-ല്‍ ക്വാള്‍കോം സ്നാപ്ഡ്രാഗണ്‍ 8S ജെൻ 3 ചിപ്പ് ഉപയോഗിച്ചിരിക്കും എന്നതായാണ് പ്രധാന ആകർഷം. ഇത് വളരെ വേഗതയുള്ള പ്രവർത്തനവും ഗെയിമിംഗിനും അനുയോജ്യമായ അനുഭവവുമാണ് ഉറപ്പാക്കുവാൻ സഹായിക്കും.ഇതോടൊപ്പം 120Hz റിഫ്രഷ് റേറ്റ് ഉള്ള അമോലെഡ് ഡിസ്പ്ലേ, HDR10+ പിന്തുണ, ഉച്ച നിലവാരത്തിലുള്ള സ്ടീരിയോ സ്പീക്കറുകള്‍ തുടങ്ങിയവ പുതിയ മോഡലിനെ അതിന്റെ മുന്‍ഗാമികളേക്കാള്‍ ഉയർന്ന നിലവാരത്തി ലേക്കുയർത്തുന്നു. ട്രിപ്പിള്‍ റിയർ ക്യാമറ സെറ്റ്‌അപ്പില്‍ പ്രധാനമായത് 50എംപി സോണി സെൻസറാണ് എന്നതുകൊണ്ട് കൂടുതല്‍ ക്വാളിറ്റി ഫോട്ടോകള്‍ ലഭ്യമാക്കുന്നു.വില സംബന്ധിച്ച വിവരങ്ങള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, 30,000 രൂപയുടെ ചുറ്റളവില്‍ പുറത്തിറങ്ങിയ എഫ്5 പോലെ, എഫ്7യും മധ്യ നിര ഉപയോക്താക്കളെ ലക്ഷ്യം വെച്ചായിരിക്കും പുറത്തിറങ്ങുക. അതിന്റെ മെച്ചപ്പെട്ട ചിപ്‌സെറ്റ്, ക്യാമറ, ബാറ്ററി പ്രകടനം എന്നിവ കണക്കിലെടുത്താല്‍ എഫ്7യുടെ വില കുറച്ച്‌ കൂടുതലാകാനും സാധ്യതയുണ്ട്. പോക്കോ എഫ്7 റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഇത് ഇന്ത്യയില്‍ എത്തുമെന്ന് ഉറപ്പുള്ള സൂചനകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *