ടൈക്കോൺ സംരംഭക സമ്മേളനത്തിൽ ‘പിച്ച് ബേ’
കൊച്ചി: നവംബർ 21, 22 തീയതികളിൽ കൊച്ചിയിൽ സംഘടിപ്പിക്കുന്ന ടൈക്കോൺ കേരള സംരംഭക സമ്മേളനത്തിൽ പുതിയ സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമായി ഓൺ ദ് സ്പോട്ട് ഹണ്ടിങ് വേദിയായ “പിച്ച് ബേ’ നടത്തും.
പ്രാരംഭഘട്ട സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക പിന്തുണയും മെന്റർഷിപ്പും നൽകുന്നതിനായി നിക്ഷേപകരുമായി നേരിട്ട് ഇടപഴകുന്നതിന് വേദി നൽകുകയാണ് ലക്ഷ്യമിടുന്നതെന്നു ടൈ കേരള പ്രസിഡന്റ് വിവേക് കൃഷ്ണ ഗോവിന്ദ് വ്യക്തമാക്കി. 31നകം https://www.keralaangelnetwork.com/investors. എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോൺ: 9074238011.
