ശബരിമലയിലേക്ക് വന്‍ തീര്‍ത്ഥാടക പ്രവാഹം

ശബരിമല: ശബരിമലയിലേക്ക് വന്‍ തീര്‍ത്ഥാടക പ്രവാഹം. മണ്ഡലകാല പൂജയ്ക്ക് നട തുറന്ന ശേഷമുള്ള ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് സന്നിധാനം ഇന്നലെ സാക്ഷ്യം വഹിച്ചത്. വ്യാഴാഴ്ച ദിവസമായ ഇന്നലെ 77,026തീര്‍ഥാടകരാണ് ദര്‍ശനം നടത്തിയത്. സ്‌പോട്ട് ബുക്കിങ്ങിലൂടെ ഏറ്റവും അധികം തീര്‍ഥാടകര്‍ ദര്‍ശനം നടത്തിയതും ഇന്നലെയായിരുന്നു.
9254 പേരാണ് ഇന്നലെ സ്‌പോട്ട് ബുക്കിങ് മുഖേന ദര്‍ശനം നടത്തിയത്. ഇന്നലത്തേതിന് സമാനമായ തിരക്കാണ് ഇന്ന് പുലര്‍ച്ചെ നട തുറന്നപ്പോള്‍ മുതല്‍ സന്നിധാനത്ത് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ 11 മണിവരെ ലഭിച്ച കണക്ക് അനുസരിച്ച് 35,000 ഓളം തീര്‍ത്ഥാടകര്‍ ദര്‍ശനം നടത്തി. അപ്പം അരവണ കൗണ്ടറുകള്‍ക്കു മുമ്പിലും വലിയ തിക്കുംതിരക്കുമാണ് അനുഭവപ്പെടുന്നത്. സന്നിധാനത്തെ വലിയ നടപ്പന്തലും നിറഞ്ഞുകവിഞ്ഞ നിലയിലാണ്. നിലവിലെ സ്ഥിതി കണക്കിലെടുത്താല്‍ ഇന്ന് 80,000 അധികം തീര്‍ഥാടകര്‍ ദര്‍ശനത്തിനായി സന്നിധാനത്തേക്ക് എത്തിയേക്കും.