March 22, 2026

ഫോണ്‍പേ പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നോടിയായി അപേക്ഷ സമര്‍പ്പിച്ചു

0
PhonePe-1

പ്രമുഖ ഫിന്‍ടെക് കമ്പനിയായ ഫോണ്‍പേ പ്രാഥമിക ഓഹരി വില്പനയ്ക്ക് മുന്നോടിയായി അപേക്ഷ സമര്‍പ്പിച്ചു. റോയിട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് 12,000 കോടി രൂപയുടെ ഐ.പി.ഒയ്ക്കാണ് ഫോണ്‍പേ തയാറെടുക്കുന്നത്. ഈ വര്‍ഷം നടക്കുന്ന വലിയ ഐപിഒകളിലൊന്നാകുമിത്. ഓഫര്‍ ഫോര്‍ സെയിലിലൂടെ വാള്‍മാര്‍ട്ട്, ടൈഗര്‍ ഗ്ലോബല്‍, മൈക്രോസോഫ്റ്റ് എന്നിവര്‍ തങ്ങളുടെ ഓഹരി പങ്കാളിത്തം കുറയ്ക്കും.

മൂന്നു നിക്ഷേപകരും ചേര്‍ന്ന് 10 ശതമാനത്തോളം ഓഹരികള്‍ വിറ്റഴിക്കുമെന്നാണ് വിവരം. കൊട്ടക് മഹീന്ദ്ര ക്യാപിറ്റല്‍, സിറ്റി, മോര്‍ഗന്‍ സ്റ്റാന്‍ലി, ജെപി മോര്‍ഗന്‍ എന്നിവരാകും ഓഹരി വില്പനയിലെ ഉപദേശക സ്ഥാപനങ്ങള്‍. വാള്‍മാര്‍ട്ടാണ് ഫോണ്‍പേയില്‍ ഏറ്റവും കൂടുതല്‍ ഓഹരിപങ്കാളിത്തമുള്ളവര്‍. ഫോണ്‍പേ 2024-25 സാമ്പത്തികവര്‍ഷം നഷ്ടം നേരിയതോതില്‍ കുറച്ചിട്ടുണ്ട്. മുന്‍ വര്‍ഷത്തെ 1,996 കോടി രൂപയില്‍ നിന്ന് നഷ്ടം 1,720 കോടി രൂപയിലേക്ക് നഷ്ടം താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം വരുമാനം 40 ശതമാനം ഉയര്‍ന്ന് 7,115 കോടി രൂപയായി. 5,064 കോടി രൂപയില്‍ നിന്നാണ് വരുമാന വര്‍ധന.

Leave a Reply

Your email address will not be published. Required fields are marked *