വന്ദേഭാരതില്‍ സിനിമ ഷൂട്ടിങ്ങിന് അനുമതി

മുംബൈ: വന്ദേഭാരത് എക്സ്പ്രസില്‍ ഇനി സിനിമ ചിത്രീകരിക്കാം. മുംബൈ-അഹമ്മദാബാദ് വന്ദേഭാരതില്‍ പരസ്യചിത്രം ചിത്രീകരിക്കാന്‍ പശ്ചിമറെയില്‍വേ അനുമതി നല്കി. ബുധനാഴ്ച ഒരുദിവസത്തെ ചിത്രീകരണത്തിന് 21 ലക്ഷം രൂപ റെയില്‍വേക്ക് ലഭിച്ചു.
മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ അഞ്ചാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് ചിത്രീകരണം നടന്നത്. വന്ദേഭാരതില്‍ ആദ്യമായാണ് ചിത്രീകരണം അനുവദിക്കുന്നത്. 2024-2025 സാമ്പത്തികവര്‍ഷം നാല് പരസ്യ ചിത്രങ്ങള്‍, മൂന്ന് ഫീച്ചര്‍ ഫിലിമുകള്‍, ഒരു വെബ് സീരീസ്, ഒരു ടി.വി. പ്രമോ ഷൂട്ട് എന്നിവയുള്‍പ്പെടെ ഒന്‍പത് ഷൂട്ടിങ് പദ്ധതികള്‍ക്ക് പശ്ചിമ റെയില്‍വേ അനുമതി നല്കി. പശ്ചിമ റെയില്‍വേക്ക് ഒരു കോടിയോളം രൂപ വരുമാനം ലഭിക്കും.