June 8, 2025

കുരുമുളക് വില കുതിക്കുന്നു; ഉൽപാദകരെ ആശങ്കയിലാക്കി റബർ വില

0
IMG-20241101-WA0054

ദീപാവലി ദിനവ്യാപാരത്തിൽ കുരുമുളകിന് ക്വിന്റലിന് 200 രൂപയുടെ വില വർധനവ് ഉണ്ടായി. അൺഗാർബിൾഡ് കുരുമുളക് 63,800 രൂപയ്ക്കും ഗാർബിള്ഡ് മുളക് 65,800 രൂപയ്ക്കും വിൽപ്പന നടന്നു. കച്ചവടത്തിൽ മൊത്തം19.5 ടൺ കുരുമുളകിന്റെ ഇടപാടുകൾ നടന്നു. വിക്രം സംവത് വർഷം 2081 ആദ്യ വ്യാപാരത്തിന് ഗുജറാത്തി സമൂഹം വലിയ പ്രാധാന്യമാണ് നൽകുന്നത്. പുതിയ വർഷം സമൃദ്ധിയായി തുടങ്ങുമെന്ന വിശ്വാസം മൂലം മുഹൂർത്ത വ്യാപാരത്തിന് പ്രാധാന്യം ഇരട്ടിയായി. വെളിച്ചെണ്ണ മുഹൂർത്ത വ്യാപാരം വൈകുന്നേരം ആറ് മണിക്ക് നടന്നു.റബ്ബർ വിലയുടെ ഇടിവ് ഉൽപ്പാദകരെ ആശങ്കയിലാക്കി. സംസ്ഥാനത്ത് ടാപ്പിങ് സീസൺ ആയതിനാൽ ഉൽപ്പാദന കേന്ദ്രങ്ങളിൽ നിന്ന് ചരക്ക് വിപണിയിൽ ഇറങ്ങുമെന്ന നിലപാടിലാണ് വ്യവസായികൾ. നാലാം ഗ്രേഡ് ഷീറ്റ് വില ക്വിന്റലിന് 200 രൂപ കുറഞ്ഞ് 17,800 രൂപയായി. സീസൺ ആരംഭത്തിൽ ആഭ്യന്തര ഷീറ്റ് വിലയിലെ ഈ ഇടിവ് ഉൽപ്പാദകരെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നു. അന്താരാഷ്ട്ര റബ്ബർ വിപണിയിലെ വിൽപ്പന സമ്മർദം ഇവിടെയും പ്രതിഫലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *