March 21, 2026

ഓഫ്‌ലൈന്‍ മെര്‍ച്ചന്റ് പേയ്‌മെന്റ്‌സ് ബിസിനസുകളെല്ലാം ഒരു കുടക്കീഴിലാക്കാന്‍ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി

0
brand

ഓഫ്‌ലൈന്‍ മെര്‍ച്ചന്റ് പേയ്‌മെന്റ്‌സ് ബിസിനസുകളെല്ലാം ഒരു കുടക്കീഴിലാക്കാന്‍ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ബോര്‍ഡിന്റെ അനുമതി. പേടിഎം പേയ്‌മെന്റ്‌സ് സര്‍വീസസിന്റെ കീഴിലേക്കാണ് സബ്‌സിഡിയറി കമ്പനികളെ മാറ്റുന്നത്. പുതിയ നീക്കത്തോടെ പേടിഎമ്മിന്റെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ പേയ്‌മെന്റ് സേവനങ്ങളെല്ലാം ഏകീകരിക്കപ്പെടും. അടുത്തിടെ പേടിഎം പേയ്‌മെന്റ്‌സ് സര്‍വീസസിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് പേയ്‌മെന്റ് അഗ്രഗേറ്റര്‍ ഓണ്‍ലൈന്‍ ആയി പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചിരുന്നു. ക്യൂആര്‍ കോഡ് അനുബന്ധ സര്‍വീസുകള്‍, സൗണ്ട്‌ബോക്‌സ് ഡിവൈസുകള്‍, ഇഡിസി മെഷീനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ബിസിനസുകള്‍ എല്ലാം പേടിഎം പേയ്‌മെന്റ്‌സ് സര്‍വീസസിന് കീഴിലാകും. 2025 സാമ്പത്തികവര്‍ഷം ഓഫ്‌ലൈന്‍ പേയ്‌മെന്റ് ബിസിനസ് 2,580 കോടി രൂപ വരുമാനം നേടിയിരുന്നു. കമ്പനിയുടെ വരുമാനത്തിന്റെ 47 ശതമാനം വരുമിത്.

Leave a Reply

Your email address will not be published. Required fields are marked *