ഇന്‍ഷുറന്‍സ് മേഖലയിലേക്കും ചുവടുവെക്കാനൊരുങ്ങി പതഞ്ജലി

ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കാനൊരുങ്ങി യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി. ഇന്‍ഷുറന്‍സ് ഉപകമ്പനിയായ മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡിനെ വില്‍ക്കാന്‍ ശതകോടീശ്വരനായ ആദര്‍ പൂനാവാലയുടെ സനോട്ടി പ്രോര്‍പ്പട്ടീസ് അനുമതി നല്‍കിയിരിക്കുകയാണ്.4500 കോടിയുടെ ഇടപാടില്‍ പതജ്ഞസി ആയുവേദ ലിമിറ്റഡും നോയിഡ ആസ്ഥാനമായുള്ള ഡിഎസ് ഗ്രൂപ്പിനുമാണ് ഓഹരികള്‍ വില്‍ക്കുന്നത്.
സനോട്ടി പ്രോപ്പര്‍ട്ടീസിന് പുറമേ ജാഗ്വാര്‍ അഡൈ്വസറി സര്‍വീസും, സെലിക്ക ഡെവലപ്പേഴ്‌സ് വില്പനയില്‍ പങ്കാളിയാകുന്നുണ്ട്.സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ആയുര്‍വേദ മരുന്നകളും ഉള്‍പ്പെടെ വില്‍ക്കുന്ന പതഞ്ജലി പുതിയ മേഖലയിലേക്ക് എത്തുന്നത് നിരവധി സാധ്യതകള്‍ മുന്നില്‍ കണ്ടാണ്. ഇന്‍ഷുറന്‍സ് രംഗത്തെ പരിഷ്‌കാരങ്ങള്‍ കണക്കിലെടുത്താണ് രാംദേവിന്റെയും എഫ്‌എംസിജി കമ്പനിയായ പതഞ്ജലിയുടെയും പുതിയ നീക്കം.ഇന്ത്യയിലെ ജനറല്‍ ഇന്‍ഷുറന്‍സ് മേഖല ഇനിയും വളരാനുണ്ടെന്നും 2047ഓടെ എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് എന്ന ഐആര്‍ഡിഎഐയുടെ വീക്ഷണവും സാധ്യതകള്‍ ഉയർത്തുന്നതാണെന്ന് പതജ്ഞലി വക്താവ് പറഞ്ഞു.
ആരോഗ്യം, മോട്ടോര്‍, വ്യക്തിഗത അപകട. ഹോം ഇന്‍ഷുറന്‍സ്, ഫയര്‍, എന്‍ജിനീയറിംഗ്, ബാധ്യത, മറൈന്‍ ഇന്‍ഷുറന്‍സ് എന്നിങ്ങനെ എഴുപതിലധികം ഇന്‍ഷുറന്‍സ് ഉത്പന്നങ്ങളുടെ ഒരു പോര്‍ട്ട്‌ഫോളിയോയാണ് മാഗ്മ ജനറല്‍ ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്യുന്നത്.