February 4, 2026

പമ്പ ബസ് സര്‍വീസ് ചങ്ങനാശേരിയില്‍‍ നിന്ന് ഇന്നാരംഭിക്കും

0
n6903191571763964816534dc2f2643b63b6b2b66b3759d088fd9c26d85e3b75fb55c81a6455d5acc93e99c

ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്‌ആർടിസി ഡിപ്പോയിൽ നിന്ന് പമ്പ ബസ് സർവീസ് ഇന്ന് തുടങ്ങും. രാത്രി എട്ടിന് വാഴപ്പള്ളി ക്ഷേത്രനടയിൽ നിന്നാരംഭിക്കുന്ന ഫാസ്റ്റ് സർവീസ് ചങ്ങനാശേരി ഡിപ്പോയിലെത്തി ഒൻപതിനാണ് പമ്പയ്ക്ക് പുറപ്പെടുന്നത്.

അതേസമയം, പമ്പ സർവീസുകൾക്കായി ചങ്ങനാശേരി ഡിപ്പോയിലെ അഞ്ചു ബസുകൾ ചെങ്ങന്നൂർ, കോട്ടയം, പമ്പ ഡിപ്പോകളിലേക്ക് മാറ്റി.

അയ്യപ്പന്മാരുടെ യാത്രസൗകര്യത്തിനായി ചങ്ങനാശേരിയിൽ നിന്ന് പമ്പയ്ക്ക് കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *