പാലിയേക്കര ടോൾ വിലക്ക് തുടരും
ഇടപ്പള്ളി–മണ്ണൂത്തി ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട് നിർത്തിവച്ചിരുന്ന പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. ഗതാഗത പ്രശ്നങ്ങൾ പരിഹരിച്ചെന്ന് ദേശീയപാത അതോറിറ്റി അവകാശപ്പെട്ടെങ്കിലും ജില്ലാ കലക്ടർ അധ്യക്ഷനായ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതി (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) അറിയിച്ചാൽ മാത്രമേ ഇക്കാര്യം പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കി.
ഈ വിഷയവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങളുണ്ടെങ്കിൽ ഹർജിക്കാർക്ക് അക്കാര്യം കലക്ടറെ അറിയിക്കാമെന്നും ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവർ വ്യക്തമാക്കി. ഈ കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.
