March 22, 2026

പാലിയേക്കര ടോൾ പിരിവ്; ലാഭം കൊയ്ത് കെ എസ് ആർ ടി സി

0
ksrtc-kreupasanam-special-buses11

പാലിയേക്കരയിലെ ടോൾപിരിവ് വിലക്കിൽ കെഎസ്ആർടിസിയ്ക്ക് ലാഭം. ഒക്ടോബർ ആറിന് തുടങ്ങിയ പാലിയേക്കര ടോൾപിരിവ് വിലക്കിന് പിന്നാലെ കെഎസ്ആർടിസിയുടെ ലാഭം ഒരു കോടിയിലേക്കെത്തി.കെഎസ്ആർടിസിക്ക് പ്രതിമാസം നിശ്ചിത തുകയാണ് ടോൾനിരക്ക്. മാസംതോറും 1050 ആയിരുന്നത് കുത്തനെ ഉയർത്തിയിരുന്നു.

ടോൾ നൽകാതെ പ്രതിദിനം ശരാശരി 800 ബസുകൾവീതം ഇതുവഴി കടന്നുപോകാൻ തുടങ്ങിയിട്ട് 50 ദിവസത്തോട് അടുക്കുകയാണ്.പാലിയേക്കര വഴി കടന്നുപോകണമെങ്കിൽ ഒരു ബസിനു മാസം 7310 രൂപ ടോൾ അടയ്ക്കണം. പ്രതിദിനം കടന്നുപോകുന്ന ബസുകളിൽ 20 ശതമാനത്തിൽത്താഴെ മാത്രമാണ് ഒന്നിലേറെ തവണ ടോൾഗേറ്റ് കടക്കുക. ഒന്നിലേറെത്തവണ കടക്കുകയാണെങ്കിൽ രണ്ടാംപ്രവേശനം മുതൽ പാതിയാണ് ടോൾനിരക്ക്.

Leave a Reply

Your email address will not be published. Required fields are marked *