March 28, 2026

ഇന്ത്യൻ വിമാനങ്ങൾക്ക് നവംബർ 23 വരെ വ്യോമ വിലക്ക് നീട്ടി പാക്കിസ്ഥാൻ

0
airplane

ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് നവംബർ 23 വരെ നീട്ടി. ഈ മാസം 23ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് നീട്ടിയത്. പഹൽഗാം ഭീകരാക്രമണത്തിനു തൊട്ടടുത്ത ദിവസം ഏപ്രിൽ 23നാണ് പാക്കിസ്ഥാൻ ആദ്യമായി വ്യോമപാത അടച്ചത്.

തുടർന്ന് സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാൻ വ്യോമപാത പൂർണമായും അടച്ചു. നൂറ്റിയമ്പതോളം ഇന്ത്യൻ വിമാനങ്ങളാണ് ഓരോ ദിവസവും പാക്കിസ്ഥാന്റെ വ്യോമപാതയിലൂടെ ദിനംപ്രതി മറ്റു രാജ്യങ്ങളിലേക്കു പോയിരുന്നത്. പാക്കിസ്ഥാൻ വ്യോമമേഖല അടച്ചിരിക്കുന്നത് ഡൽഹി അടക്കമുള്ള ഉത്തരേന്ത്യൻ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെയാണ് കാര്യമായി ബാധിക്കുന്നത്. ഇവ ദൂരം കൂടിയ ബദൽ റൂട്ടുകളാണ് ഉപയോഗിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *