കുടുംബശ്രീയില്‍ അവസരം
പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷൻ്റെ കീഴില്‍ 2025-26 സാമ്പത്തിക വർഷത്തേക്ക് ഇൻ്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) തുടങ്ങുന്നതിന്റെ ഭാഗമായി ഐ.എഫ്.സി ആങ്കർ, സീനിയർ സിആർപി തസ്തികകളിലേക്ക് നിയമനം നടത്തുന്നു.വെള്ളിനേഴി, നാഗലശ്ശേരി, മലമ്പുഴ തുടങ്ങിയ സിഡിഎസ്സുകള്‍ക്ക് കീഴിലാണ് മൂന്നു ക്ലസ്റ്ററുകള്‍ ആരംഭിക്കുന്നത്.
മൂന്ന് വർഷത്തേക്കായിരിക്കും ഈ തസ്തികകളിലേക്കുള്ള നിയമനം. കൂടാതെ എല്ലാ വർഷവും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നവർക്ക് തുടർ നിയമനം നല്‍കും.ഐ.എഫ്.സി ആങ്കർ തസ്തികയിലേക്ക് വി.എച്ച്.എസ്.സി (അഗ്രി)/ ഡിഗ്രി/ ഡിപ്ലോമ ഇൻ അഗ്രികള്‍ച്ചർ, അലൈഡ് സയൻസസ് തുടങ്ങിയവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കൃഷിയിലോ ഫാം ബേസ്ഡ് ലൈവ്‌ലിഹുഡിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം, എക്സ്സ്റ്റൻഷൻ ആന്റ് മാർക്കറ്റിങ് എന്നിവയില്‍ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. എന്നാൽ മേല്‍പ്പ യോഗ്യതയുള്ളവരെ ലഭിക്കാത്ത പക്ഷം മറ്റ് വിഷയങ്ങളില്‍ ഡിഗ്രിയുള്ളവരെയും പരിഗണിക്കും. അതെസമയം ഇവർക്ക് കാർഷിക മേഖലയില്‍ രണ്ട് വർഷത്തെ പ്രവർത്തന പരിചയം ഉണ്ടായിരിക്കണം. അതാത് ബ്ലോക്ക് പഞ്ചായത്തുകളില്‍ നിന്നുള്ളവർക്ക് മുൻഗണന ലഭിക്കും.
സീനിയർ സി.ആർ.പി തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ കൃഷി സഖി/ പശു സഖി/ അഗ്രി സി.ആർ.പി എന്ന നിലയില്‍ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവരായിരിക്കണം. സി.ആർ.പിയുടെ പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കും. കുടുംബശ്രീ അംഗത്വം, ഐഡൻ്റിറ്റി തുടങ്ങിയവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകള്‍ സഹിതമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകള്‍ അതത് സി.ഡി.എസ്സില്‍ ഒക്ടോബർ 31-നകം സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2505627.
