ഓപ്പർച്യൂണിറ്റീസ് ഫണ്ട് ടാറ്റ എഐഎയിൽ അവതരിപ്പിച്ചു
കൊച്ചി: ടാറ്റ എഐഎ ലൈഫ് ഇൻഷ്വറൻസ് കമ്പനി വിപണി അനുബന്ധ വളർച്ചയും ലൈഫ് കവറും നൽകുന്ന ടാറ്റ എഐഎ മൾട്ടിക്യാപ് ഓപ്പർച്യൂണിറ്റീസ് ഫണ്ടും പെൻഷൻ ഫണ്ടും അവതരിപ്പിച്ചു.
ഈ ഫണ്ടുകള്‍ റിസ്ക് കുറച്ച് വളർച്ചയിൽ പങ്കാളികളാകാൻ നിക്ഷേപകരെ സഹായിക്കുന്നവയാണ്.രണ്ട് ഫണ്ടുകളും 31 വരെയുള്ള ന്യൂ ഫണ്ട് ഓഫർ (എൻഎഫ്ഒ) കാലയളവിൽ യൂണിറ്റിന് 10 രൂപ എന്ന പ്രാരംഭവിലയിൽ ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി.
