‘ഓപ്പറേഷന്‍ ലൈഫ്’; 16,565 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടികൂടി
തിരുവനന്തപുരം: കേരളത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ ഏഴ് ജില്ലകളില്‍ നിന്ന് വ്യാജ വെളിച്ചെണ്ണ പിടികൂടി.വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഓപ്പറേഷന്‍ ലൈഫ് എന്ന പേരിലാണ് പരിശോധന നടത്തിയത്.16,565 ലിറ്റര്‍ വെളിച്ചെണ്ണയാണ് പരിശോധനയില്‍ പിടികൂടിയത്.
അതെസമയം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ വരും ദിവസങ്ങളില്‍ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വെളിച്ചെണ്ണയുടെ വില ഉയർന്നു വരുന്ന സാഹചര്യത്തില്‍, ഗുണനിലവാരം സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന് ലഭിച്ചതോടെയാണ് രഹസ്യ പരിശോധനകള്‍ നടത്തിയത്.
