സുരക്ഷാ പരിശോധനയില്‍ ആകെ ഒറ്റ സ്റ്റാര്‍ റേറ്റിംഗ് മാത്രം
ഇന്ത്യന്‍ വിപണിയില്‍ വളരെ പ്രചാരമുള്ള സുസുക്കി ഫ്രോങ്ക്‌സിനെ ഇപ്പോള്‍ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ എഎന്‍സിഎപി ക്രാഷ് ടെസ്റ്റ് നടത്തി. ഈ പരിശോധനയുടെ ഫലങ്ങള്‍ വളരെ അമ്പരപ്പിക്കുന്നതാണ്. മെയിഡ്-ഇന്‍-ഇന്ത്യ സുസുക്കി ഫ്രോങ്ക്‌സിന് ഈ സുരക്ഷാ പരിശോധനയില്‍ ആകെ ഒറ്റ സ്റ്റാര്‍ റേറ്റിംഗ് മാത്രമേ ലഭിച്ചിട്ടുള്ളൂ. അതിനുള്ള പ്രധാന കാരണം പിന്‍ സീറ്റ് സീറ്റ് ബെല്‍റ്റിന്റെ പരാജയമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതേ ഫ്രോങ്ക്‌സ് മുമ്പ് ജപ്പാന്‍ എന്‍സിഎപി ടെസ്റ്റില്‍ 4-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ആസിയാന്‍ എന്‍സിഎപി ടെസ്റ്റില്‍ 5-സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും നേടിയിരുന്നു എന്നതാണ് ശ്രദ്ധേയം. റിപ്പോര്‍ട്ട് അനുസരിച്ച്, മുതിര്‍ന്നവരുടെ സുരക്ഷയില്‍ 48 ശതമാനവും കുട്ടികളുടെ സുരക്ഷയില്‍ 40 ശതമാനവും സ്‌കോര്‍ നേടി. കാല്‍നടയാത്രക്കാരുടെ സുരക്ഷയില്‍ 65 ശതമാനവും സുരക്ഷാ സഹായ സവിശേഷതകളില്‍ 55 ശതമാനവും സ്‌കോര്‍ നേടി.
