June 8, 2025

ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ജിഎസ്ടി നിരക്ക് 5% മായി കുറക്കാൻ സാധ്യത

0
images (2) (21)

ജിഎസ്ടി കൗണ്‍സില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സേവനങ്ങളുടെ നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്നും 5 ശതമാനമായി കുറയ്ക്കുന്ന കാര്യം ഈ മാസം 21-നുള്ള യോഗത്തില്‍ പരിഗണിച്ചേക്കും. കൗണ്‍സിലിന്‍റെ നോമിനേറ്റഡ് ഫിറ്റ്‌മെന്റ് കമ്മിറ്റി ഇതുസംബന്ധിച്ച ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്, ഇത് അംഗീകരിക്കപ്പെടുമെന്ന സൂചനയാണ് ലഭിക്കുന്നത്. തീരുമാനം നടപ്പാക്കിയാല്‍, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഡെലിവറി ചാര്‍ജുകള്‍ കുറയാന്‍ സാധ്യതയുണ്ട്. റസ്റ്റോറന്റ് സേവനങ്ങള്‍ക്ക് തുല്യമായി നിരക്കുകള്‍ കുറയ്ക്കണമെന്ന് ഇ-കൊമേഴ്‌സ് കമ്പനികള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ മാറ്റം 2022 ജനുവരി ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യത്തോടെയായിരിക്കും പ്രാബല്യമാക്കുക. അതേസമയം, 2019 ഒക്ടോബര്‍ 29 മുതല്‍ 2022 മാര്‍ച്ച് 31 വരെ ഡെലിവറി ചാര്‍ജുകളിലെ ജിഎസ്ടി അടയ്ക്കാത്തതിനാല്‍ സൊമാറ്റോയ്ക്ക് ജിഎസ്ടി കൗണ്‍സില്‍ നോട്ടീസ് അയച്ചിരുന്നു. പുതിയ നികുതി തീരുമാനം നടപ്പിലായാലും സൊമാറ്റോയ്ക്ക് അവസാന മൂന്ന് മാസത്തെ നികുതിയില്‍ മാത്രമേ ഇളവ് ലഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *