March 21, 2026

കുത്തനെ ഇടിഞ്ഞ് സവാള വില

0
onion

കുത്തനെ ഇടിഞ്ഞ് സവാള വില കുറച്ചുനാളുകളായി കുത്തനെ ഉയർന്നുനിന്ന സവാള വിലയിൽ ഇടിവ്. ബുധനാഴ്ചത്തെ മൊത്തവ്യാപാരവിപണിയില്‍ കിലോയ്ക്ക് 22-28 രൂപയാണ് വില. സാധാരണയായി സെപ്റ്റംബര്‍-ഡിസംബര്‍ കാലയളവില്‍ സവാളവിലയിൽ വർധനവ് ഉണ്ടാകാറുണ്ട്. എന്നാൽ ഇത്തവണ വിലയിൽ കുറവുണ്ടായി. കാലവര്‍ഷമഴയില്‍ കൃഷിനാശം സംഭവിച്ചതോടെ കിലോയ്ക്ക് 100 രൂപവരെ വില ഉയര്‍ന്നിരുന്നു.

ഓണക്കാലത്തും 60-നു മുകളില്‍ വിലയുണ്ടായിരുന്നു. ആഭ്യന്തരവിപണിയില്‍ ഇന്ത്യന്‍ സവാളയുടെ ഡിമാന്‍ഡ് കുറഞ്ഞതും കയറ്റുമതിയില്‍ വന്‍ ഇടിവ് സംഭവിച്ചതുമാണ് വില കുറയാന്‍ കാരണം. ഇതിനൊപ്പം പച്ചക്കറികള്‍ പലതിനും വിലകുറഞ്ഞു. പച്ചക്കറിലഭ്യത വര്‍ധിച്ചതും വിപണി ഇടപെടലുമാണ് വിലകുറയാന്‍ കാരണം. 300 രൂപയ്ക്കു മുകളില്‍ വിലയുണ്ടായിരുന്ന വെളുത്തുള്ളി വില 100-നു താഴെയായി. എന്നാൽ ചില പച്ചക്കറികൾക്ക് വില കൂടുതലുമാണ്.

Leave a Reply

Your email address will not be published. Required fields are marked *