June 8, 2025

ഉള്ളിവില അങ്ങനെ കുതിക്കില്ല; കേന്ദ്രം സംഭരിക്കും അഞ്ച് ലക്ഷം ടൺ ഉള്ളി, കൈയിലുള്ളത് 71,000 ടൺ

0

ന്യൂഡൽഹി: രാജ്യത്ത് ഉള്ളിവിലയിൽ സ്ഥിരത നിലനിർത്താനായി കേന്ദ്രസർക്കാർ ഈ വർഷം ഇതുവരെ ബഫർ സ്റ്റോക്കായി (കരുതൽ ശേഖരം) ശേഖരിച്ചിരിക്കുന്നത് ഏകദേശം 71,000 ടൺ ഉള്ളിയെന്ന് റിപ്പോർട്ട്. ജൂൺ 20 വരെയുള്ള കണക്ക് പ്രകാരം, 70,987 ടൺ ഉള്ളിയാണ് കേന്ദ്രം സംഭരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ കാലയളവ് വരെ 74,071 ടൺ ഉള്ളിയായിരുന്നു കേന്ദ്രം സംഭരിച്ചിരുന്നത്. ഈ വർഷം അഞ്ച് ലക്ഷം ടൺ ഉള്ളി ബഫർ സ്റ്റോക്കായി ശേഖരിക്കുകയാണ് കേന്ദ്രത്തിൻ്റെ ലക്ഷ്യം.അഖിലേന്ത്യാ തലത്തിൽ ശരാശരി ഉള്ളിവില കിലോയ്ക്ക് 38.67 രൂപയാണ്. റാബി സീസണിൽ ഉള്ളി ഉത്പാദനത്തിൽ 20 ശതമാനത്തോളം ഇടിവ് സംഭവിച്ചെങ്കിലും കഴിഞ്ഞ വർഷത്തേതിന് സമാനമായ വേഗത്തിൽ സംഭരണം നടക്കുന്നതായാണ് ഉപഭോക്തൃ കാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. ബഫർ സ്റ്റോക്ക് ഉള്ളി കൈവശം വെച്ചും വിപണിയിലേക്ക് ഇറക്കിയും ഉള്ളിവിലയിൽ സ്ഥിരത നിലനിർത്താനാണ് കേന്ദ്രത്തിൻ്റെ തീരുമാനം.2023 – 24 കാലഘട്ടത്തിൽ ഉത്പാദനം കുറഞ്ഞതോടെ ഉള്ളിവില ഉയർന്നിരുന്നു. വിവിധ സീസണുകളിലായി നടന്ന ഉത്പാദനത്തിൽ 20 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മഴ കുറഞ്ഞതാണ് ഇതിന് കാരണം. വില നിയന്ത്രിക്കാനായി സ‍ർക്കാർ കഴിഞ്ഞ വർഷം ഡിസംബർ എട്ടിന് ഉള്ളി കയറ്റുമതി നിരോധിച്ചിരുന്നു. ഈ വർഷം മേയ് നാലിനാണ് നിരോധനം പിൻവലിച്ചത്.

how-to-shop-and-store-onion

Leave a Reply

Your email address will not be published. Required fields are marked *