March 20, 2026

വണ്‍പ്ലസ് ഓപ്പണ്‍: ഫ്ലാഗ്‌ഷിപ്പ് ഫോള്‍ഡ‍ബിള്‍ സ്മാര്‍ട്ട്‌ഫോണിന് വമ്പിച്ച വിലക്കുറവോടെ മികച്ച ഡീല്‍

0
download

തിരുവനന്തപുരം: വണ്‍പ്ലസിന്‍റെ ആദ്യത്തെ ഫ്ലാഗ്‌ഷിപ്പ് ഫോള്‍ഡ‍ബിള്‍ സ്മാര്‍ട്ട്‌ഫോണായ ‘വണ്‍പ്ലസ് ഓപ്പണ്‍’ ഇപ്പോൾ ഒരു ലക്ഷത്തിനും താഴെയുള്ള വിലയിൽ ലഭ്യമാകുന്നു. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിന്‍റെ ഭാഗമായി ഫോണിന് 29% വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ഒക്ടോബറിലായിരുന്നു വണ്‍പ്ലസ് 1,39,999 രൂപയ്ക്ക് വണ്‍പ്ലസ് ഓപ്പണ്‍ പുറത്തിറക്കിയത്. ഇപ്പോഴത്തെ ഡീലിന്‍റെ ഭാഗമായി 16 ജിബി റാം, 512 ജിബി സ്റ്റോറേജുള്ള ഈ ഫോണിന് 99,999 രൂപയിലാണ് വില കുറച്ചു. നോ-കോസ്റ്റ് ഇഎംഐ വഴിയും ഫോൺ വാങ്ങാനാകും.ആൻഡ്രോയ്ഡ് 13.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വണ്‍പ്ലസ് ഓപ്പണിന് 6.31 ഇഞ്ചിന്റെ 2കെ റെസലൂഷൻ ഡ്യുവൽ പ്രോഎക്‌സ്‌ഡിആര്‍ സൂപ്പർ ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ ഉണ്ട്. 120 ഹെർട്സ് റിഫ്രെഷ് റേറ്റ് ആണ് ഫോണിന്. ഇത് സ്നാപ്‌ഡ്രാഗൺ 8 ജെൻ 2 പ്രോസസ്സറിൽ പ്രവർത്തിക്കുന്നു, 4805 എംഎഎച്ച് ബാറ്ററിയാണ്. 67 വാട്ട്‌സ് ഫാസ്റ്റ് ചാർജിംഗും ഇതോടൊപ്പം ലഭ്യമാകും. ഫോണിന് 239 ഗ്രാം മാത്രമാണ് ഭാരമുള്ളത്.48 മെഗാപിക്‌സൽ സോണി എല്‍വൈറ്റി-ടി800 സെൻസർ ക്യാമറ, 64 എംപി ടെലിഫോട്ടോ ലെൻസ്, 48 എംപി അൾട്രാവൈഡ് ക്യാമറ എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളിൽപ്പെടുന്നു. 4കെ വീഡിയോ 60 FPS വേഗത്തിൽ റെക്കോർഡ് ചെയ്യാനും ഇത് കഴിയും. വൈഫൈ 7, ഡ്യുവൽ 5ജി എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ.

Leave a Reply

Your email address will not be published. Required fields are marked *