നേക്‌ബാൻഡ് മോഡല്‍ ആയ ബുള്ളറ്റ്‌സ് വയർലെസ് Z3യുമായി വണ്‍പ്ലസ്

വണ്‍പ്ലസ് കമ്പനി പുതിയ നേക്‌ബാൻഡ് മോഡല്‍ ആയ ബുള്ളറ്റ്‌സ് വയർലെസ് Z3 ഇന്ത്യയില്‍ പുറത്തിറക്കി. 36 മണിക്കൂർ നീണ്ട ബാറ്ററി ലൈഫും, 11.2mm ഡ്രൈവറുകള്‍ ഉള്‍പ്പെടുന്ന മികച്ച ഓഡിയോ അനുഭവവും ഇത് വാഗ്ദാനം ചെയ്യുന്നു.ബ്ലൂടൂത്ത് 5.4 സപ്പോർട്ടും, ഔട്ട് ഓഫ് ദ ബോക്സ് അതിവേഗ വാർപ്പ് ചാർജ് സാങ്കേതികതയും ഇതിൽ ഉള്‍പ്പെട്ടിരിക്കുന്നു. ലേറ്റൻസി മോഡ്, മള്‍ട്ടി-പോയിന്റ് കണക്ടിവിറ്റി തുടങ്ങിയ ഫീച്ചറുകളും Z3-ലുണ്ട്.എഐ ശബ്ദ അസിസ്റ്റന്റിനും 3D സ്‌പേഷ്യല്‍ ഓഡിയോ സംവിധാനത്തിനും ബുള്ളറ്റ്‌സ് വയർലെസ് Z3 പിന്തുണ നല്‍കുന്നു. ഇത് മെച്ചപ്പെട്ട ശബ്ദവും കോള്‍ ക്വാളിറ്റിയും ഉറപ്പാക്കുന്നു. മുൻ മോഡലുകളില്‍ നിന്നുള്ള അപ്‌ഗ്രേഡായി ഇതില്‍ വേഗത്തില്‍ കണക്റ്റ് ചെയ്യാനും കഴിയും. ഒരു സെക്കൻഡിനുള്ളില്‍ പെയറിങ് കഴിയുന്ന രീതിയിലുള്ള ഫാസ്റ്റ് പെയർ സപ്പോർട്ടാണ് ഇതിന്റെ സവിശേഷത. ജൂണ്‍ 24 മുതല്‍ ആമസോണ്‍, ഫ്ലിപ്കാർട്ട്, വണ്‍പ്ലസ്. ഇൻ തുടങ്ങിയ പ്ലാറ്റ്ഫോമുകളില്‍ Z3 നെക്ബാൻഡ് വില്‍പ്പനയ്ക്ക് ലഭ്യമാകും. ഇന്ത്യയിലെ ഇതിന്റെ വില ₹1699 രൂപ മാത്രമാണ് എന്നത് ഉപഭോക്താക്കളെ ആകർഷിക്കുന്നു.