ഓണസദ്യ ഇനി വീട്ടുപടിക്കല്‍! ആപ്പുമായി കുടുംബശ്രീ
കോട്ടയം: ഇത്തവണ ഓണത്തിന് വേണ്ടതെല്ലാം മലയാളിയുടെ വീട്ടിലെത്തിക്കാനുള്ള തിരക്കിലാണ് കുടുംബശ്രീ പ്രവർത്തകർ.കുടുംബശ്രീമിഷന്റെ ഓണ്‍ലൈൻ ആപ്പായ പോക്കറ്റ്മാർട്ടിലൂടെ ചിപ്‌സ്, ശർക്കരവരട്ടി, പായസം മിക്‌സ്, സാമ്പാർ മസാല, മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, വെജ് മസാല തുടങ്ങിയവ മാത്രമല്ല ഇത്തവണ 26 കൂട്ടം വിഭവങ്ങളുമായുള്ള ഓണസദ്യയും ഒരുക്കും.
അതെസമയം ജില്ലയില്‍ എവിടെ നിന്ന് വേണമെങ്കിലും ഓണസദ്യ ഓർഡർ ചെയ്യാൻ സാധിക്കും. ഇതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ 11 ബ്ലോക്കുകള്‍ കേന്ദ്രീകരിച്ച് കാള്‍ സെന്ററുകള്‍ പ്രവർത്തനം ആരംഭിച്ചു. മൈക്രോ എന്റർപ്രൈസ് കണ്‍സള്‍ട്ടന്റ് (എം.ഇ.സി ) ഗ്രൂപ്പുകള്‍ മേല്‍നോട്ടം വഹിക്കും.
ഓർഡർ ചെയ്യാം ഈ നമ്പറില്‍വൈക്കം : 9656262097, 9946188523, കടുത്തുരുത്തി : 9645099503, ഏറ്റുമാനൂർ : 9074634161, നീണ്ടൂർ : 8281291556, ഉഴവൂർ : 9744112624, മാഞ്ഞൂർ : 9496723589, ളാലം : 9745963125, ഈരാറ്റുപേട്ട : 9074121650, കാഞ്ഞിരപ്പള്ളി : 8921418324, വാഴൂർ : 9847846797, ചിറക്കടവ് : 9544950850, പാമ്ബാടി : 8086343520, മാടപ്പള്ളി : 8547784509, കോട്ടയം സൗത്ത് : 7558926773.
ഉപഭോക്താക്കളുടെ ഓർഡറുകള്‍ 20 മുതല്‍ സ്വീകരിച്ച് തുടങ്ങും. കൂടാതെ ഓർഡറുകള്‍ നല്‍കുന്നതിന് മൂന്നുദിവസം മുൻപ് ബുക്ക് ചെയ്യണെമെന്ന് കുടുംബശ്രീ മിഷൻ അധികൃതർ അറിയിച്ചു.
