ഒമാന്‍ എയറിന് പുതിയ 787-9 ഡ്രീംലൈനര്‍ കൂടി എത്തുന്നു
മസ്കത്ത്: പുതിയ ബോയിംഗ് 787-9 ഡ്രീംലൈന് വിമാനത്തെ സ്വാഗതം ചെയ്ത് ഒമാൻ എയർ. ഇതോടെ ഒമാൻ എയറിന്റെ ഉടമസ്ഥതയിലുള്ള ഡ്രീംലൈനറുകളുടെ എണ്ണം ഒൻപതായി. 2015 ൽ അവതരിപ്പിച്ച ഈ വിമാന മോഡൽ നൂതന സാങ്കേതികവിദ്യയും, കുറഞ്ഞ ഇന്ധനം മാത്രം ആവശ്യമുള്ളതുമാണ്, ഇത് ഒമാന് വലിയ മുതൽകൂട്ടാണ്.
ലണ്ടൻ, ബാങ്കോക്ക്, ക്വാലാലംപുർ, പാരീസ്, ആസ്റ്റർഡാം തുടങ്ങിയ ദീർഘദൂര റൂട്ടുകൾ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ പ്രധാനമായി ഒമാൻ ലക്ഷ്യമിടുന്നത്. 2024ന് ശേഷം വാങ്ങുന്ന മൂന്നാമത്തെ വിമാനമാണിത്.
കൂടാതെ 2027 ഓടെ 6 എണ്ണം കൂടി വാങ്ങാൻ പദ്ധതിയുണ്ട്. ഡ്രീംലൈനർ ഏറ്റവും പ്രചാരമുള്ളതും സാങ്കേതികമായി മുന്നിട്ടു നിൽക്കുന്നതുമായ വൈഡ്-ബോഡി വിമാനങ്ങളിലൊന്നാണ്. കാര്യക്ഷമത, വിശ്വാസ്യത, യാത്രാസൗകര്യം തുടങ്ങിയവ ഉറപ്പാക്കുന്നു. 30 ബിസിനസ് ക്ലാസ് സീറ്റുകളും 258 ഇക്കണോമി ക്ലാസ് സീറ്റുകളും പുതിയ വിമാനത്തിലുണ്ട്.
