June 8, 2025

ഓഹരി വിലയിൽ വേഗം കൂട്ടി ഓല ഇലക്ട്രിക്ക്

0
1682316307-8621

പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്കിന്‍റെ ഓഹരി ഉയരുകയാണ്. ഓഗസ്റ്റ് 9-ആം തീയ്യതിയാണ് ഓല ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്. ഐപിഒ വിലയായ 76 രൂപയിൽ തന്നെയായിരുന്നു ലിസ്റ്റിങ്. എന്നാൽ, അന്നുതന്നെ ഓഹരി വില 20% ഉയർന്ന് അപ്പർ-സർക്യൂട്ടിലെത്തി. തിങ്കഴാഴ്ചയും മികച്ച നേട്ടമുണ്ടാക്കാൻ ഓഹരിക്ക് സാധിച്ചു. ഇന്നും മുകളിലേക്ക് കുതിക്കുകയാണ് ഓഹരി. വെറും മൂന്ന് ദിവസത്തിനുള്ളിൽ 58 ശതമാനം ഓഹരി ഉയർന്നു. 2023-24 സാമ്പത്തിക വർഷം ഓല 5,009 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടിയിരുന്നു. 2022-23ലെ 2,630 കോടി രൂപയിൽ നിന്നാണ് വളർച്ച. അതേസമയം നഷ്ടം 1,472 കോടി രൂപയിൽ നിന്നുയർന്ന് 1,584 കോടി രൂപയുമായി.

Leave a Reply

Your email address will not be published. Required fields are marked *