June 8, 2025

ഓല ഇലക്ട്രിക് ഓഹരി രണ്ടാം ദിനത്തിലും അപ്പർ-സർക്യൂട്ടിൽ

0
images (1) (18)

പ്രമുഖ ഇലക്ട്രിക് വാഹന നിർമാതാക്കളായ ഓല ഇലക്ട്രിക്കിന്റെ ഓഹരി വില തുടർച്ചയായി രണ്ടാം ദിനത്തിലും അപ്പർ-സർക്യൂട്ടിൽ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഓല ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്തത്. പ്രാരംഭ ഓഹരി വിൽപനയും ഓഹരി വിപണിയിലെ ലിസ്റ്റിങ്ങും മന്ദഗതിയിലായിരുന്നെകിലും പിന്നീട് ആവേശത്തോടെ ഉയരത്തിലേക്കെത്തുകയായിരുന്നു.ഐപിഒ വിലയായ 76 രൂപയിൽ തന്നെയായിരുന്നു ലിസ്റ്റിങ്. എന്നാൽ, അന്നുതന്നെ ഓഹരി വില 20% ഉയർന്ന് അപ്പർ-സർക്യൂട്ടിലെത്തി. വെള്ളിയാഴ്ച 91.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ച ഓല ഓഹരി, ഇന്ന് തുടങ്ങിയത് തന്നെ 97 രൂപയിൽ. നിലവിൽ 20% മുന്നേറി അപ്പർ-സർക്യൂട്ടിൽ 109.44 രൂപയിലാണുള്ളത്. വെള്ളിയാഴ്ച 40,226 കോടി രൂപയായിരുന്ന ഓലയുടെ വിപണിമൂല്യം നിലവിൽ എൻഎസ്ഇയിലെ കണക്കനുസരിച്ച് 48,272 കോടിയിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *