ഒല ഇലക്ട്രിക്; ഇന്ത്യയിലെ ഏറ്റവും ഉയർന്ന റേഞ്ചുള്ള ഇലക്ട്രിക്ക് സ്കൂട്ടറിന്റെ ഉത്പാദനം ആരംഭിച്ചു

ഒല ഇലക്ട്രിക്, ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയിൽ വലിയ ചലനം സൃഷ്ടിച്ചുകൊണ്ടിരികയാണ്. അടുത്തിടെ ജെൻ 3 ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകളും കമ്പനി പുറത്തിറക്കി. കൂടാതെ കമ്പനി അവതരിപ്പിച്ച പുതിയ ഫ്ലാഗ്ഷിപ്പ് ഇലക്ട്രിക് സ്കൂട്ടർ എസ്1 പ്രോ പ്ലസിന്റെ (Ola S1 Pro Plus) ഉത്പാദനം ഇപ്പോൾ തുടങ്ങി. ഈ സ്കൂട്ടറിന്റെ ഡെലിവറി ഫെബ്രുവരി പകുതിയോടെ ആരംഭിക്കുമെന്നും കമ്പനി ഇതിനോടകം അറിയിച്ചു. രണ്ട് ബാറ്ററി വേരിയന്റുകളിൽ ഓല എസ്1 പ്രോ+ ലഭ്യമാണ് കൂടാതെ 4kWh ബാറ്ററി പായ്ക്ക് ഇതിന് ലഭിക്കും, അതിന്റെ വില 1.55 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. രണ്ടാമത്തെ വേരിയന്റിന് 5.3 kWh ബാറ്ററി പായ്ക്ക് ഉണ്ട്, 1.70 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഈ സ്കൂട്ടറിന്റെ റേഞ്ചിനെക്കുറിച്ച് പറയുകയാണെങ്കിൽ, അതിന്റെ 4kWh ബാറ്ററി പായ്ക്ക് വേരിയന്റിന്റെ പരിധി 242 കിലോമീറ്റർ വരെയാണ്. അതേസമയം, 5.3kWh ബാറ്ററി പായ്ക്കിന്റെ റേഞ്ച് 320 കിലോമീറ്റർ വരെയാണ്.മണിക്കൂറിൽ 128 കിലോമീറ്ററാണ് 4 kWh ബാറ്ററി പാക്കിന്റെ പരമാവധി വേഗത, അതേസമയം 5.3 kWh ബാറ്ററി പാക്കിന് പരമാവധി വേഗത മണിക്കൂറിൽ 141 കിലോമീറ്ററാണ്. രണ്ട് സ്കൂട്ടറുകളും ഹൈപ്പർ, സ്പോർട്സ്, ഇക്കോ, നോർമൽ എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളിലാണ് എത്തുന്നത്. ചെറിയ ബാറ്ററി പായ്ക്ക് പൂർണ്ണമായി ചാർജ് ചെയ്യാൻ 6 മണിക്കൂർ എടുക്കും, അതെസമയം വലിയ ബാറ്ററി പായ്ക്ക് 8 മണിക്കൂർ 40 മിനിറ്റ് എടുക്കും. രണ്ട് സ്കൂട്ടറുകളും 750 W പോർട്ടബിൾ ചാർജറുമായാണ് എത്തുന്നത്. 5.3 kWh ബാറ്ററി പായ്ക്ക് വലുതായതിനാൽ 118 കിലോഗ്രാം ഭാരം ഭാരത് സെല്ലുകളുള്ള എസ്1 പ്രോ പ്ലസിന് വരും. മറുവശത്ത്, 116 കിലോഗ്രാം ഭാരമുണ്ട് 4 kWh ബാറ്ററി പായ്ക്കിന്.സ്പോർട്ടിയും ആകർഷണീയവുമായ ഫ്യൂച്ചറസ്റ്റിക്ക് രൂപകൽപ്പനയോടെയാണ് ഒല ഈ സ്കൂട്ടർ ഇറക്കിയിരിക്കുന്നത്. നാല് റൈഡിംഗ് മോഡുകൾ (ഹൈപ്പർ, സ്പോർട്സ്, നോർമൽ, ഇക്കോ), ഫ്രണ്ട്, റിയർ ഡിസ്ക് ബ്രേക്കുകൾ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, റിവേഴ്സ് മോഡ്, ക്രൂയിസ് കൺട്രോൾ, മികച്ച സസ്പെൻഷനും സ്ഥിരതയും എന്നിങ്ങനെ നിരവധി പുതിയ അത്യാധുനിക ഫീച്ചറുകളും ഇതിൽ ഉൾപ്പെടുന്നു. ഹൈടെക് സവിശേഷതകൾ, മികച്ച ശ്രേണി, ശക്തമായ പവർ എന്നിവയാൽ ഒരു മികച്ച ഇലക്ട്രിക് സ്കൂട്ടറാണ് ഒല എസ്1 പ്രൊ എന്നും കമ്പനി വ്യക്തമാക്കി.